സ്വാതന്ത്യ്രദിനാഘോഷവും മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളും ഓഗസ്റ് 15 ന്
Thursday, August 14, 2014 6:27 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നു.

രാവിലെ 9.15ന് നടക്കുന്ന ചടങ്ങില്‍ കൌണ്‍സിലറും എസ്ഡിഎംസി ആന്‍ഡ് ചെയര്‍മാന്‍ സൌത്ത് സോണ്‍ വാര്‍ഡ് ശൈലേന്ദര്‍ സിംഗ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കല്‍, മധുരം വിതരണം ചെയ്യല്‍ എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷങ്ങള്‍ രാവിലെ എട്ടിന് സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. പി.ടി മാത്യു എസ്ജെ, ഫാ. ജോസഫ് പുത്തന്‍കുളം, ഫാ. ജോര്‍ജ് മണിമല, ഫാ. യേശുരാജ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്