ഡേവിസ് ചീരമ്പന്‍ നിര്യാതനായി
Monday, August 11, 2014 8:01 AM IST
വിയന്ന: തൃശൂര്‍ മണലൂര്‍ പരേതനായ ചീരമ്പന്‍ പൌലോസിന്റെ മകന്‍ ഡേവിസ് ചീരമ്പന്‍ (55) നിര്യാതനായി. സംസ്കാരം പിന്നീട്. ശാന്തമ്മയാണ് മാതാവ്.

ഭാര്യ: ട്രീസ (വിയന്ന ഹുറര്‍ടോറിയം ഹൌസ് ഹൌെ ഗാര്‍ഡന്‍ പെന്‍സിണിസ്റന്‍ ഹൈമില്‍ നഴ്സായ ഗുരുവായൂര്‍ അരിയന്നൂര്‍ പുലിക്കോട്ടില്‍ കുടുംബാംഗം).

മക്കള്‍: പരേതനായ എബി, എമിലി (വിയന്ന), ഡെറിക് (വിയന്ന).

സഹോദരിമാര്‍: പരേതയായ ഓമന പാപ്പച്ചന്‍ മുല്ലപറമ്പില്‍, ഉഷ ജോണ്‍സണ്‍ പുലിക്കോട്ടില്‍ (സ്വിസ്), റൂബി മോസസ് തലോക്കാരന്‍, ഷീല സെബാസ്റ്യന്‍ കിഴക്കേക്കര യുഎസ് (ഡോ. ജോസ് കിഴക്കേക്കരയുടെ സഹോദരന്‍ ഡോ. സെബാസ്റ്യന്റെ ബ്രദര്‍ ഇന്‍ ലോ ആണ് ഡേവിസ്).

റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ജീവനക്കാരനായ ഡേവിസ് വിയന്നയില്‍ ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജിയില്‍ പ്രവര്‍ത്തിച്ചശേഷം അവിടെ നിന്നും വിരമിച്ചിരുന്നു.മൂന്നു മാസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ഇതിനിടെ ബ്രെയിനിനെ ബാധിച്ച അസുഖമാണ് മരണകാരണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍