വിയന്നയില്‍ ഫാ.ജോര്‍ജ് പനയ്ക്കലിന്റെ ധ്യാന പ്രസംഗം ഒക്ടോബര്‍ 17,18 തീയതികളില്‍
Saturday, August 9, 2014 8:35 AM IST
വിയന്ന: പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ ഒക്ടോബറില്‍ വിയന്നയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നു. ആദ്യമായാണ് അദ്ദേഹം വിയന്നയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നത്.

ആം താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒക്ടോബര്‍ 17,18 തീയതികളില്‍ വിയന്ന സ്റ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ സുവിശേഷ പ്രസംഗം നടത്തുന്നത്.

സുവിശേഷ യോഗത്തിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ആം താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കുവേണ്ടി റോയി വെള്ളൂക്കുന്നേല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: റോയി വെള്ളൂക്കുന്നേല്‍ 069911984514

റിപ്പോര്‍ട്ട്:ഷിജി ചീരംവേലില്‍