ഗൌതം നഗര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Friday, August 8, 2014 7:09 AM IST
ന്യൂഡല്‍ഹി: ഗൌതം നഗര്‍ മലയാളി അസോസിയേഷന്‍ അതിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു. ഓഗസ്റ് രണ്ടിന് (ശനി) നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

പുതിയ ഭാരവാഹികളായി ലോറന്‍സ് സക്കറിയ (രക്ഷാധികാരി), ജിജി സി. ജോര്‍ജ് (പ്രസിഡന്റ്), വി.എം ചെറിയാന്‍ (വൈസ് പ്രസിഡന്റ്), തമ്പി ഏബ്രഹാം (സെക്രട്ടറി), കെ.വി കൊച്ചുമോന്‍ (ജോ. സെക്രട്ടറി), ജോമോന്‍ ജേക്കബ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്