ബെല്‍ഫാസ്റില്‍ യുവജനധ്യാനം ഓഗസ്റ് 9, 10 തീയതികളില്‍
Friday, August 8, 2014 7:07 AM IST
ബെല്‍ഫാസ്റ്: ആധുനിക സംസ്കാരവും ജീവിതശൈലിയും വിവരസാങ്കേതികവിദ്യയും മനുഷ്യസമൂഹത്തില്‍ മൂല്യച്യുതിയും യുവജനങ്ങളില്‍ വിശ്വാസരാഹിത്യവും കുറ്റകൃത്യങ്ങളും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ബെല്‍ഫാസ്റ് സിഎല്‍സി 'വോയ്സ് ഓഫ് പീസ് മിനിസ്ട്രി'യുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ദ്വിദിന ധ്യാനം ഒരുക്കിയിരിക്കുന്നു.

റവ. ഫാ. ജോര്‍ജ് അഗസ്റിന്‍ നയിക്കുന്ന ധ്യാനത്തില്‍ വചനം ശ്രവിച്ചും പാപങ്ങള്‍ തിരിച്ചറിഞ്ഞും അനുതപിച്ചും ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ടും ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും സ്വീകാര്യരായിത്തീരുവാന്‍ ഈ അവസരം നിങ്ങള്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ധ്യാനത്തില്‍ പങ്കെടുക്കാന്‍ യുവസുഹൃത്തുക്കളെ, സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

സ്ഥലം: ട. ജമൌഹ’ ജമീൃമഹ ഇലിൃല, ആഠ 12 6 അആ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍