ബോള്‍ട്ടനില്‍ പ്രധാന തിരുനാള്‍ ഓഗസ്റ് 10 ന്
Friday, August 8, 2014 7:05 AM IST
ബോള്‍ട്ടണ്‍: മലയാളികളുടെ ആത്മീയ ഉത്സവത്തിന് കൊടിയേറി. പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളിനായി മലയാളി സമൂഹം ഒരുങ്ങികഴിഞ്ഞു. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.

ബന്ധുമിത്രാദികളേയും നാട്ടുകാരേയുമെല്ലാം നേരില്‍ കണ്ട് സൌഹൃദം പുതുക്കിയും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ നേടിയും വിശ്വാസികള്‍ ബോള്‍ട്ടനിലേക്ക് പ്രവഹിക്കുമ്പോള്‍ തിരുനാള്‍ ആഘോഷങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തും.

മോണ്‍. ജോണ്‍ സെയില്‍ തിരുനാളിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈകൂട്ടത്തില്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 6.30ന് ദിവ്യബലി നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. ഫാ. ജോസ് വടക്കേക്കുന്ന്, മോണ്‍. ജോണ്‍സെയില്‍, ഫാ. തോമസ് തൈക്കുട്ടത്തില്‍ തുടങ്ങിയവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികരാകും. 12.30ന് ലദീഞ്ഞ് തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും.

പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ച് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന തിരുനാള്‍ പ്രദക്ഷിണം ബോള്‍ട്ടണ്‍ വീഥികളില്‍ കൂടി പോയി തിരികെ പള്ളിയില്‍ പ്രവേശിച്ച് വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും വിരുന്നും നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും.

തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ഛഡഞ ഘഅഉഥ ഛഎ ഘഛഡഞഉഋട ഇഒഡഞഇഒ, 275 ജഘഛഉഋഞ ഘഅചഋ, എഅഞചണഛഞഠഒ, ആഛഘഠഛച ആഘ4 0ആഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍