മിനിട്ടുകള്‍ക്കുള്ളില്‍ ബീയര്‍ തണുപ്പിച്ചെടുക്കാം
Thursday, August 7, 2014 8:02 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പൊരിയുന്ന വെയിലത്തും കഠിനമായ ചൂടിലും ഒരു തണുത്ത ബീയര്‍ കുടിക്കണങ്കിെല്‍ അത് എളുപ്പത്തില്‍ സാധിക്കാം. ബീയര്‍ ഒരു ഫ്രിഡ്ജില്‍ അല്ലെങ്കില്‍ ഒരു ഡീപ്പ് ഫ്രീസറില്‍ തണുപ്പിക്കാന്‍ കുറച്ചുസമയം പിടിക്കും. എന്നാല്‍ ഒരു ബക്കറ്റ് എടുത്ത് അതില്‍ നൂറു ഗ്രാം ഐസ് കട്ടകള്‍ ഇട്ടതിനുശേഷം പാചകത്തിന് ഉപയോഗിക്കുന്ന 23 ഗ്രാം ഉപ്പ് ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിനുശേഷം 3 - 4 കുപ്പി ബീയര്‍ ഈ ബക്കറ്റില്‍ നിക്ഷേപിക്കുക. മിനിട്ടുകള്‍ക്കള്ളില്‍ ഈ ബീയര്‍ കുപ്പികള്‍ മൈനസ് 21 ഡിഗ്രി സെന്റിഗ്രേഡില്‍ തണുത്ത് കിട്ടും. ബീയര്‍ കുപ്പികള്‍ അല്ലാതെ കൂടുതല്‍ വലിപ്പമില്ലാത്ത മറ്റ് കുപ്പികളും ഇങ്ങനെ മിനിട്ടുകള്‍ക്കുള്ളില്‍ തണുപ്പിച്ചെടുക്കാം.

പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പ് (സോഡിയം ക്ളോറൈഡ്) വെള്ളത്തില്‍ ലയിക്കാന്‍ ഊര്‍ജം ഉപയോഗിക്കുന്നു. ഈ ഊര്‍ജം തൊട്ടടുത്ത പരിസരത്ത് നിന്ന് ഉപയോഗിക്കുന്നു. അങ്ങനെ ഈ ബക്കറ്റില്‍ മിനിട്ടുകള്‍ക്കുള്ളില്‍ മൈനസ് ടെമ്പറേച്ചര്‍ ഉണ്ടാകുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍