ജര്‍മനിയിലും ഫ്രാന്‍സിലും വിദേശികള്‍ക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ട്
Wednesday, August 6, 2014 8:08 AM IST
ബര്‍ലിന്‍: ജര്‍മനിയിലും ഫ്രാന്‍സിലും നാട്ടുകാരെ അപേക്ഷിച്ച് വിദേശികള്‍ക്ക് ജോലി കിട്ടാന്‍ ബുദ്ധുമുട്ട്. യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റക്കാരാണെങ്കില്‍പോലും ഈ രാജ്യങ്ങളില്‍ നാട്ടുകാരുടെ യത്രാ ജോലി സാധ്യതയില്ലെന്നാണ് യൂറോസ്റ്റാറ്റിന്റെ കണക്കില്‍ വ്യക്തമാകുന്നത്.

യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ജര്‍മനി. എന്നിട്ടും വിദേശികള്‍ക്ക് അവിടെ അവസരങ്ങള്‍ കുറവാണെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തിന് അകത്തുള്ളവരും പുറത്തുള്ളവരും തമ്മില്‍ ജോലി സാധ്യതയുടെ കാര്യത്തില്‍ ഇരുപത് പോയിന്റുവരെ അന്തരമാണ് കണക്കാക്കുന്നത്.

78.7 ആണ് ജര്‍മനിയില്‍ തൊഴിലുള്ളവരുടെ ശതമാനം. യൂറോപ്യന്‍ യൂണിയനില്‍ രണ്ടാം സ്ഥാനമാണിത്. എന്നാല്‍, വിദേശികളില്‍ തൊഴിലുള്ളവര്‍ 65 ശതമാനം മാത്രം.

ഫ്രാന്‍സിലാകട്ടെ, ഇരുപതിനും അറുപത്തിനാലിനുമിടയില്‍ പ്രായമുള്ളവരില്‍ ജോലിയുള്ളത് 70.6 ശതമാനം പേര്‍ക്കാണ്. വിദേശികളുടെ കാര്യത്തില്‍ ഇത് പതിനഞ്ച് ശതമാനത്തോളം കുറവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍