യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്യ്രദിന സ്പെഷല്‍ വിലയൊരുക്കി എമിരേറ്റ് എയര്‍വെയ്സ്
Wednesday, August 6, 2014 8:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യ്രദിനം പ്രമാണിച്ച് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ് എയര്‍വെയ്സ് യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ് എന്നിവിടങ്ങളിലേക്ക് സ്പെഷല്‍ വിലകള്‍ നല്‍കുന്നു. ഓഗസ്റ് അഞ്ചു മുതല്‍ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങുന്നവര്‍ക്ക് മാത്രമായിരിക്കണം, പറക്കുന്ന പാസഞ്ചര്‍ ഇന്ത്യന്‍ പൌരത്വം ഉള്ളവരായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകള്‍. ഇന്ത്യയിലെ 10 എയര്‍പോര്‍ട്ടുകളില്‍ നിന്ന് 140 ഗ്ളോബല്‍ വിമാനത്താവളിലേക്ക് എമിരേറ്റ് എയര്‍വെയ്സ് പറക്കുന്നു. ഇതേവരെ 185 ഫ്ളൈറ്റുകളില്‍ ഇന്ത്യയില്‍ നിന്നും 45 മില്യണ്‍ യാത്രക്കാര്‍ എമിരേറ്റ് എയര്‍വെയ്സില്‍ യാത്ര ചെയ്തു.

ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യദിനം പ്രമാണിച്ച് എമിരേറ്റ് എയര്‍വെയ്സ് യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ് എന്നിവിടങ്ങളിലേക്ക് നല്‍കുന്ന വിലകള്‍ ഈ റിപ്പോര്‍ട്ടിനോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. എക്കോണമി-ബിസിനസ് ക്ളാസുകളില്‍ ഈ സ്പെഷല്‍ വിലകള്‍ എമിരേറ്റ് എയര്‍വെയ്സ് നല്‍കുന്നു. ഈ പ്രത്യേക നിരക്കുകള്‍ വളരെ കര്‍ശനമായ നിബന്ധനകളോടെ ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങുന്നവര്‍ക്ക് വിദേശത്ത് അനുമതിയുള്ള ഏജന്റുമാരില്‍ നിന്നും ബുക്ക് ചെയ്യാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍