ബാര്‍ബാറ പ്രാമറുടെ വേര്‍പാടില്‍ ദുഃഖം അടക്കാനാവാതെ ഓസ്ട്രിയന്‍ ജനത
Tuesday, August 5, 2014 6:13 AM IST
വിയന്ന: ഓസ്ട്രിയന്‍ ദേശീയ അസംബ്ളി അധ്യക്ഷ ബാര്‍ബാറ പ്രാമറുടെ അകാല വേര്‍പാട് ഓസ്ട്രിയന്‍ ജനതയെ കണ്ണീരിലാഴ്ത്തി. കാന്‍സര്‍ രോഗബാധിതയായിരുന്ന ബാര്‍ബാറയെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ വച്ചായിരുന്നു അന്ത്യം. മരണസമയത്ത് മകന്‍ ബെര്‍ട്രാം, മകള്‍ ജൂലിയ എന്നിവരെ കൂടാതെ സഹോദരങ്ങളും അടുത്തുണ്ടായിരുന്നു.

1954 ഓബര്‍ ഓസ്ട്രിയയില്‍ ജനിച്ച ബാര്‍ബാറ 1997 മുതല്‍ പാര്‍ലമെന്റിന്റെ ഉപാധ്യക്ഷയായിരുന്നു. 2006 ല്‍ പാര്‍ലമെന്റിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്ട്രിയ കണ്ട ഏറ്റവും നല്ല പാര്‍ലമെന്റ് അധ്യക്ഷയായിരുന്നു അവര്‍. സമത്വത്തിനുവേണ്ടി സധൈര്യം പോരാടിയ വ്യക്തിയായിരുന്നു ബാര്‍ബാറയെന്ന് ചാന്‍സലര്‍ ഫായ്മാന്‍ അനു

ശോചന സന്ദേശത്തില്‍ പറഞ്ഞു. ഓസ്ട്രിയ കണ്ട ഏറ്റവും നല്ല വനിതയായിരുന്നു ബാര്‍ബാറയെന്ന് പ്രസിഡന്റ് ഹൈന്‍സ് ഫിഷര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്കും വിവിധ ലോകനേതാക്കള്‍ക്കും ആദരാ ഞ്ജലി അര്‍പ്പിക്കാനായി മൃതദേഹം പാര്‍ലമെന്റില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും രാജ്യം ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആദരിക്കുന്നതുമായിരിക്കും. പാര്‍ലമെന്റിനു മുകളിലെ ഓസ്ട്രിയന്‍ പതാക പാതി താഴ്ത്തിക്കെട്ടി. സംസ്ക്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍