ആന്‍ഡ്രോയിഡിനോട് മൈക്രോസോഫ്റ്റ് ഗുഡ്ബൈ പറയുന്നു
Tuesday, August 5, 2014 6:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: മൈക്രോസോഫ്റ്റ് കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നു. പുനസംഘടനയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നഡെല്ല പറയുന്നുണ്െടങ്കിലും ഇത് വലിയ ഒരു ചെലവു ചുരുക്കല്‍ കൂടിയാണ്. കമ്പനിയുടെ 39 വര്‍ഷത്തെ ഏറ്റവും വിലിയ പിരിച്ചുവിടലായിരിക്കും അടുത്ത ജൂണ്‍ മാസത്തില്‍ മൈക്രോസോഫ്റ്റില്‍ നടക്കാന്‍ പോകുന്നത്. കമ്പനിയിലെ 18,000 തസ്തികകളാണ് ഇല്ലാതാകുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് എന്ന ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റത്തോട് കമ്പനി പൂര്‍ണമായും വിടപറയുകയുമാണ്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എക്സ് സീരീസ് ഫോണുകള്‍ മുഴുവന്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്ററ്റത്തിലേക്ക് മാറ്റും. ആശാ സീരീസുകളേയും വിന്‍ഡോസിലേക്ക് മാറ്റും. ആന്‍ഡ്രോയിഡ് സിസ്റം ടാബ്ലറ്റുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നവര്‍ തങ്ങളുടെ സിസ്റം പ്രവര്‍ത്തനരഹിതമാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ലൂമിയ ഫോണുകളുടെ വില്‍പ്പന ഉയര്‍ത്താനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് നടത്തും.

പിരിച്ചു വിടുന്ന ജീവനക്കാരില്‍ ഇന്ത്യക്കാര്‍ കുറവായിരിക്കുമെന്ന സൂചനയാണ് മൈക്രോസോഫ്റ്റ് നേതൃത്വം നല്‍കുന്നത്. പിരിച്ചുവിടുന്ന 18,000 ജീവനക്കാരില്‍ 12,500 ആളുകളും നോക്കിയയില്‍ നിന്ന് വന്നവരായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ആദ്യം 720 കോടി രൂപയ്ക്കാണ് മൈക്രോസോഫ്റ്റ് നോക്കിയയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗത്തെ സ്വന്തമാക്കിയത്.

മൈക്രോസോഫ്റ്റ് ഇന്ത്യാ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും നോക്കിയ മൊബൈലിലും ധാരാളം ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും പ്രവാസികളും ജോലി ചെയ്യുന്നു. പിരിച്ചുവിടലില്‍ ഇന്ത്യക്കാര്‍ കുറവായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് കമ്പനി പറയുന്നുണ്െടങ്കിലും ഇവര്‍ കടുത്ത ആശങ്കയിലാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍