കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ഓഗസ്റ് ഒമ്പതിന്
Monday, August 4, 2014 8:00 AM IST
കൊളോണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിക്കുവേണ്ടിയുള്ള ചീട്ടുകളി മല്‍സരം നടത്തുന്നു.

ഓഗസ്റ് ഒമ്പതിന് (ശനി) രാവിലെ 10 മുതല്‍ വൈകിട്ട് 10 വരെ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ ഹാളിലാണ് (ഉമ്വിശലൃൃ.55, ഗöഹി ങüവഹവലശാ) മല്‍സരങ്ങള്‍.

56 (ലേലം) ഇനത്തില്‍ ആയിരിക്കും മല്‍സരങ്ങള്‍ നടക്കുക. എല്ലാ ടീമുകളും പരസ്പരം മല്‍സരിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ രണ്ടു ടീമുകള്‍ക്ക് ഓഗസ്റ് 30 ന് (ശനി) വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷവേളയില്‍ പൊക്കാലും സമ്മാനങ്ങളും വിതരണം ചെയ്യും. കൊളോണ്‍ നിവാസികള്‍ക്കും സമാജം അംഗങ്ങള്‍ക്കും മാത്രമായിരിക്കും മല്‍സരത്തില്‍ പ്രവേശനം.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ് ആറ് (ബുധന്‍) മുമ്പായി സമാജം സ്പോര്‍ട്സ് സെക്രട്ടറി ബേബിച്ചന്‍ കലേത്തും മുറിയിലുമായി (02243 2153) ബന്ധപ്പെടുക.

മല്‍സരങ്ങള്‍ക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കും. ജോസ് പുതുശേരി (പ്രസിഡന്റ്, 02232 34444), ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി,0221 5904183), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവിലെ മറ്റ് കമ്മിറ്റിയംഗങ്ങള്‍.

വെബ്സൈറ്റ്: വു://സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍