അവധിക്കാല ബൈബിള്‍ ക്ളാസ് വിയന്ന സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍
Monday, August 4, 2014 7:52 AM IST
വിയന്ന: സെന്റ്മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ അവധിക്കാല ബൈബിള്‍ ക്ളാസ് ഈ മാസം ആരഭിക്കുന്നു. ഈ വര്‍ഷത്തെ വിബിഎസ് വിയന്ന സെന്റ് അഫ്രേം പള്ളിയില്‍ ഓഗസ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.

സത്യവേദപുസ്തകപഠനത്തിന് കുട്ടികളെ ഒരുക്കുന്നതിനോടൊപ്പം ദിനവും വേദപുസ്തകവായന പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പ്രപഞ്ച സത്യങ്ങളെ മനസിലാക്കി ദൈവത്തിലേക്ക് കുരുന്നു മനസുകളെ നയിക്കുവാനാണ് വിബിഎസ് ലക്ഷ്യമിടുന്നതെന്നും അതിനായി ചിത്രരചന, ഉപദേശകഥകള്‍, ക്ളാസുകള്‍, ആക്ഷന്‍ ഗാനങ്ങള്‍, പ്രസംഗങ്ങള്‍ എന്നീ മാധ്യമങ്ങളിലൂടെ കുട്ടികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന രീതിയാണ് ബൈബിള്‍ ക്ളാസ് അവലംബിക്കുന്നതെന്ന് വികാരി ഫാ.ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

വിയന്ന സെന്റ് മേരീസ് ദേവാലയത്തില്‍ അവധിക്കാല ബൈബിള്‍ ക്ളാസ് ആരംഭിച്ചിട്ട് പത്ത് വര്‍ഷമായെന്നും അതിലൂടെ ധാരാളം അനുഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കുവാന്‍ തങ്ങള്‍ക്കായെന്നതും നന്ദിയോടെ ഓര്‍ക്കുന്നതായും അതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നേതൃത്വം നല്‍കിയവരെയും പങ്കെടുത്തവരെയും നന്ദിയോടെ സ്മരിക്കുന്നതായി ഫാ. ജോഷി വെട്ടുക്കാട്ടില്‍ അനുസ്മരിച്ചു.

ബൈബിള്‍ ക്ളാസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോഷി വെട്ടുകാട്ടില്‍ 0650 690 3605, ഷെവലിയര്‍ കുരിയോക്കോസ് തടത്തില്‍ 0699 1196 8618, എല്‍ദോസ് പല്‍പ്പാത്ത് 0699 1991 8584.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍