ജോണ്‍സണ്‍ ചെറിയാന്‍ അട്ടാര്‍വയലില്‍ പ്രവാസി മലയാളി ഫെഡറേഷന്‍
Monday, August 4, 2014 7:46 AM IST
ജോര്‍ജിയ: പ്രമുഖ വ്യവസായിയും അമേരിക്കന്‍ മലയാളിയുമായ ജോണ്‍സണ്‍ ചെറിയാന്‍ അട്ടാര്‍വയലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ജോര്‍ജിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തായി പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ജോണ്‍സണ്‍ ചെറിയാന്റെ രംഗപ്രവേശം പ്രവാസി മലയാളി ഫെഡറേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ ജോസ് കാനാട്ട് അറിയിച്ചു. ജെയ്സ് ടെലികോം, ജെയ്സ് ഡയമണ്ട്സ്, ജെയ്സ് എയര്‍ട്രാവല്‍സ്, ജെയ്സ് ടവര്‍ എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അറ്റ്ലാന്റയില്‍ താമസിക്കുന്ന ജോണ്‍സണ്‍ ചെറിയാന്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍