പറമ്പില്‍ കുടുംബയോഗം യുകെ യൂണിറ്റ് വാര്‍ഷികം നടത്തി 
Saturday, August 2, 2014 8:14 AM IST
മാഞ്ചസ്റര്‍: കേരളത്തിലെ ഏറ്റവും പരമ്പരാഗതമായ കത്തോലിക്കാ കുടുംബങ്ങളില്‍ ഒന്നായ പകലോമറ്റം കുടുംബത്തിന്റെ ശാഖയായ മാന്‍വെട്ടം പറമ്പില്‍ കുടുംബാംഗങ്ങളുടെ യുകെ യൂണിറ്റ് 2014 ലെ കുടുംബയോഗ വാര്‍ഷികം ജൂലൈ 19ന് മാഞ്ചസ്റ്റിലെ സെന്റ് ഹില്‍ഡാസ് കത്തോലിക്കാ പള്ളി ഹാളില്‍ നടത്തി. 

ഫാ. റോബിന്‍സണ്‍ ആഘോഷമായ ദിവ്യബലിക്കും മരിച്ച് പോയ കുടുംബാംങ്ങള്‍ക്കുവേണ്ടി ഒപ്പീസിനും കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബയോഗം ഫാ. റോബിന്‍സണ്‍, ബെന്നി പടിഞ്ഞാറേക്കുറ്റ് (കുടുംബയോഗം യുകെ പ്രസിഡന്റ്), സജി പുല്ലുകാലായില്‍ (കുടുംബയോഗം യുകെ സെക്രട്ടറി), ബിജു കരോടന്‍ എന്നിവര്‍ സംയുക്തമായി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ബിജു കരോടന്‍ കുടുംബാംഗങ്ങളെ വാര്‍ഷിക യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മാന്‍വെട്ടം പറമ്പില്‍ കുടുംബാംഗങ്ങളും മുട്ടുചിറ പറമ്പില്‍ കുടുംബാംഗങ്ങളും കുടുംബയോഗത്തില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ സെമിനാര്‍, കലാപരിപാടികള്‍ എന്നിവ നടത്തി. കുടുംബയോഗം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും വിപുലീകരിക്കാനും തീരുമാനിച്ചു.

രണ്ടാം തലമുറ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍, സമൂഹഗാനം, ക്വിസ് പ്രോഗ്രാം എന്നിവ ഈ കുടുംബയോഗ വാര്‍ഷികത്തിന് കൂടുതല്‍ മാറ്റു കൂട്ടി. അടുത്ത വര്‍ഷം 2015 ല്‍ അമേരിക്കയില്‍ നടത്തുന്ന പറമ്പില്‍ കുടുംബാംഗങ്ങളുടെ ആഗോള വാര്‍ഷികത്തെപ്പറ്റിയും അതില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി. അമേരിക്കയില്‍ നടത്തുന്ന പറമ്പില്‍ കുടുംബാംഗങ്ങളുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് യുകെയിലെ ബ്രിസ്റോളില്‍ വച്ച് സണ്ണി ജോസഫ് ഒരു കുടുംബയോഗ വാര്‍ഷികം നടത്താമെന്ന് സമ്മതിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം കുടുംബയോഗ വാര്‍ഷികത്തിന്റെ മുന്നോടിയായി കുടുംബയോഗം യുകെ പ്രസിഡന്റ് ബെന്നി പടിഞ്ഞാറേക്കുറ്റിന്റെ വസതിയില്‍ ഒരു ബാര്‍ബെക്യു പാര്‍ട്ടി നടത്തി. ഞായറാഴ്ച്ച കുടുംബാംഗങ്ങള്‍ നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡ്ലുഡനോയിലേക്ക് ഒരു ഏകദിന വിനോദ യാത്ര നടത്തി. വെയില്‍സിലെ ലൂര്‍ദ്ദ് എന്ന് അറിയപ്പെടുന്ന സെന്റ് വെനീഫ്രഡ് വിശുദ്ധ കിണര്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനക്കുശേഷം സമുദ്രത്തിന്റെ മുകളിലൂടെയുള്ള കേബിള്‍ കാര്‍ സവാരി നടത്തി. തുടര്‍ന്ന് നടത്തം, വിവിധ കളികള്‍, ഗാനാലാപം എന്നിവ നടത്തി.

കേരളത്തിലെ ആദ്യ തദ്ദേശിയ മെത്രാന്‍ പറമ്പില്‍ ചാണ്ടി മെത്രാന്‍, പരേതയായ ഫാ.ജോണ്‍ കോയിപ്പള്ളില്‍, ഫാ. സെബാസ്റ്റ്യന്‍, ഫാ. തോമസ് വിരുത്തിയില്‍ എന്നിവര്‍ കുടുംബത്തിലെ പ്രധാന വൈദികരാണ്. പകലോമറ്റം കുടുംബയോഗത്തിന്റെ മറ്റൊരു ശാഖയായ കോട്ടയില്‍ കുടുംബത്തിലെ പ്രമുഖരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളിമ്മിസ് എന്നിവര്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍