വിദേശികള്‍ക്ക് ജോലി കൊടുക്കുന്നതില്‍ സ്വീഡന്‍ പിന്നില്‍
Friday, August 1, 2014 7:29 AM IST
കൊളോണ്‍: യൂറോപ്യന്‍ യൂണിയനിലെ ആനുപാതിക കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ജോലി കിട്ടുന്നത് സ്വീഡന്‍കാര്‍ക്കാണ്. എന്നാല്‍, വിദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ ഏറ്റവും വൈമുഖ്യമുള്ള യൂറോപ്യന്‍ രാജ്യവും സ്വീഡന്‍ തന്നെ.

50.2 മാത്രമാണ് സ്വീഡിനില്‍ വിദേശികളുടെ തൊഴില്‍ ശതമാനം. ഇതില്‍ കുറവുള്ള രാജ്യങ്ങള്‍ ബെല്‍ജിയം (39.9), ഗ്രീസ് (49.7), സ്പെയ്ന്‍ (50), ഫ്രാന്‍സ് (48.6) എന്നിവ മാത്രം.

സ്വീഡിഷ് പൌരന്‍മാരുടെ തൊഴില്‍ നിരക്ക് 81.3 ശതമാനം എന്ന ഉയര്‍ന്ന നിലയിലുള്ളപ്പോഴാണിത്. യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍