വിചാരവേദിയില്‍ എഴുത്തുകാര്‍ക്ക് ത്രൈമാസ അംഗീകാരം
Friday, August 1, 2014 6:20 AM IST
ന്യൂയോര്‍ക്ക്: യോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചാരവേദി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്െടങ്കിലും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി നടത്തുന്ന സാഹിത്യ ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.

സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുപോരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്ന മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത് ഏഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ആശയം ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിചാരവേദിയുടെ ഭാരവാഹികളുടെ മനസില്‍ ഉദിച്ചിരുന്നു.

പല കാരണങ്ങള്‍ കൊണ്ടും അത് നടപ്പാക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം രണ്ടാം ത്രൈമാസികത്തില്‍ ഇവിടെ പ്രസിദ്ധീകരിച്ച, വിചാര വേദി തെരഞ്ഞെടുത്ത മികച്ച കഥ, കവിത, ലേഖനം എന്നിവയുടെ രചയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്. വിചാരവേദി തെരഞ്ഞെടുത്ത എഴുത്തുകാര്‍

ഷാജന്‍ ആനിത്തോട്ടം കഥ (ഹിച്ച് ഹൈക്കര്‍) റജിസ് നെടുങ്ങാടപ്പള്ളി കവിത (മഥിതം), ജോര്‍ജ് തുമ്പയില്‍ ലേഖനം (ഇതാണ് ഞങ്ങളുടെ കോട്ടയം) എന്നിവരാണ്. ഈ എഴുത്തുകാര്‍ക്ക് വിചാരവേദിയുടെ അനുമോദനങ്ങള്‍. (അടുത്ത പ്രഖ്യാപനം ഒക്ടോബറില്‍)

ഓരോ മൂന്നു മാസം കൂടുമ്പോഴും രചനകള്‍ വിലയിരുത്തപ്പെടുകയും എഴുത്തുകാരെ അംഗീകരിക്കുകയും ചെയ്യും. അതുകൊണ്ട് എഴുത്തുകാര്‍ പ്രസിദ്ധികരണത്തിന് അയയ്ക്കുന്ന രചനകളുടെ കോപ്പി ഞങ്ങള്‍ക്ക്

മൊര്യസീറൌാീി@വീാമശഹ.രീാ അല്ലെങ്കില്‍ ്മൌറല്.ുൌഹശരസമഹ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരാന്‍ താത്പര്യപ്പെടുന്നു.

ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകള്‍ വിചാരവേദിയുടെ മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അത്തരം ചര്‍ച്ചകളില്‍ എഴുത്തുകാരുടെ സാന്നിധ്യം സ്വാഗതം ചെയ്തു. സെക്രട്ടറി സംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം