യുക്മ സാംസ്കാരിക വേദി സംഗീത ആല്‍ബം പുറത്തിറക്കുന്നു
Tuesday, July 29, 2014 3:50 AM IST
ലണ്ടന്‍: അനുവാചക ഹൃദയങ്ങളില്‍ ഒരു ഹിമകണമായി പെയ്തിറങ്ങാന്‍ 'തുഷാരം' എത്തുന്നു. 'തുഷാരം' എന്ന പേരില്‍ യുക്മാ സാംസ്കാരിക വേദി പുറത്തിറക്കുന്ന മ്യൂസിക് ആല്‍ബം യുക്മാ സാംസ്കാരിക വേദിയുടെ അഞ്ചാമത്തെ പ്രോജക്റ്റ് ആണ്.

യുകെ മലയാളികളിലെ സംഗീതാഭിരുചിയുള്ള എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ ആദ്യത്തോടെ പുറത്തിറക്കാന്‍ ആലോചിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിലേക്ക് ഗാനങ്ങള്‍ എഴുതി അയക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ പ്രശസ്ത സംഗീത സംവിധായകരുടെ സംവിധാനത്തില്‍ യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ ഗായകരും കൂടാതെ മലയാളത്തിലെ പ്രമുഖ ഗായകരും ആയിരിക്കും പാടുന്നത്. മതപരമായ (ഭക്തി ഗാനങ്ങള്‍) രചനകള്‍ ഒഴിച്ച് മറ്റേതു വിഭാഗത്തിലും ഉള്ള രചനകളും അയയ്ക്കാവുന്നതാണ്. സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ കനെഷ്യസ് അത്തിപ്പൊഴിയുടെയും ജോയിന്റ് കണ്‍വീനര്‍ ഹരീഷ് പാലയുടെയും സന്തോഷ് മാത്യുവിന്റെയും നേതൃത്വത്തിലുള്ള ഒരു മികച്ച ടീം ആണ് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

യുകെയിലുള്ള പ്രതിഭാധനരായ മലയാളികളെ കണ്െടത്തി അവരുടെ പ്രതിഭയെ കണ്െടത്തുകയും വളര്‍ത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ മേഘലകളില്‍ വ്യത്യസ്തമായ പ്രോജക്ടൂകളാണ് സാംസ്കാരിക വേദി നടപ്പിലാക്കി വരുന്നത്. ഓരോ സംരംഭങ്ങളിലും വളരെ ആത്മാര്‍ഥമായ സഹകരണവും പിന്തുണയും എല്ലാവരില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ ആത്മാര്‍ഥതയും സഹകരണവും എല്ലാവരില്‍ നിന്നും ഉണ്ടാകുമെന്ന വിശ്വാസം മാത്രമാണ് ഈ പ്രോജക്ടിന്റെയും പ്രേരണ. അതുകൊണ്ടുതന്നെ ഈ പ്രോജക്ട് യുകെ മലയാളികളുടെ സ്വന്തം ആല്‍ബമായി കരുതി ഈ ആല്‍ബത്തിലേക്ക് പാട്ട് എഴുതി അയയ്ക്കുവാന്‍ താത്പര്യമുള്ളവര്‍ ൌൌസാമമൃെേശിെഴലൃ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് ഓഗസ്റ് 15ന് മുന്‍പായി കിട്ടത്തക്കവിധം നിങ്ങളുടെ രചനകള്‍ അയയ്ക്കുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍