എമിരേറ്റ് എയര്‍വെയ്സ് ഇഫ്ത്താര്‍ സര്‍വീസ് നല്‍കുന്നു
Saturday, July 26, 2014 2:34 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ് എയര്‍വെയ്സ് അവരുടെ എല്ലാ ഫ്ളൈറ്റുകളിലും ഇഫ്ത്താര്‍ സര്‍വീസ് നല്‍കുന്നു. ഇസ്ലാം പുണ്യമാസത്തിലെ അവസാന നാളുകളില്‍ എമിരേറ്റ് എയര്‍വെയ്സില്‍ യാത്ര ചെയ്യുന്ന റംസാന്‍ നോമ്പ് വ്രതം അനുഷ്ടിക്കുന്ന മത വിശ്വാസികള്‍ക്ക് അതിന് മുടക്കം വരാതിരിക്കാനാണ് ഈ ഇഫ്ത്താര്‍ സര്‍വീസ് നല്‍കുന്നത്. ഇഫ്ത്താര്‍ സര്‍വീസ് ആവശ്യമുള്ള യാത്രക്കാര്‍ മുന്‍കൂട്ടി ഈ വിവരം എയര്‍ലൈന്‍സിനെ അറിയിക്കുകയും, ബുക്കിംങ്ങില്‍ നല്‍കുകയും ചെയ്യണം.

തങ്ങള്‍ പറന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ നോമ്പ് തുറക്കല്‍ സമയം ഈ യാത്രക്കാരെ അറിയിച്ച് സ്വയം നിസ്കരിക്കാന്‍ സമയം നല്‍കിയതിന് ശേഷം നോമ്പ് തുറക്കാന്‍ ഇഫ്ത്താര്‍ പാക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എമിരേറ്റ് എയര്‍വെയ്സ് അല്ലെങ്കില്‍ അംഗീകൃത ഏജന്റുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍