ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന്
Thursday, July 24, 2014 5:45 AM IST
ബ്രിസ്റോള്‍: പ്രവാസത്തിന്റെ കരയ്ക്കിപ്പുറവും ഓരോ മലയാളിയുടെ മനസിലും പിറന്ന മണ്ണിന്റെ സ്വന്തം ഓണത്തിന്റെ ആഘോഷപൂക്കള്‍ വാടുന്നില്ല. ഓരോ ഓണക്കാലവും ഏതേതുനാട്ടിലാണെങ്കിലും അവിടെയവര്‍ ഒരു കൊച്ച് കേരളം ചമയ്ക്കും. പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊരുക്കും. കരമുണ്ടും നേര്യതും ചുറ്റി, തനി മലയാളിയാകും. കാതങ്ങള്‍ക്കിപ്പുറം ഗൃഹാതുരതയുടെ നേര്‍ത്ത നൊമ്പരം സുഖം പകരുന്ന ഓണാഘോഷങ്ങളിലേക്ക് വഴിമാറുകയാണിവിടെ. മാറ്റുകുറയാതെ നാട്ടിലെ പോലെ ഭംഗിയായി ഇത്തവണയും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് ബ്രിസ്റോളിലെ യൂണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍. ഈ വര്‍ഷം ബ്രിസ്റ്റോളില്‍ നടക്കുന്ന ആദ്യ ഓണാഘോഷമാണിവിടെ. അതിനാല്‍ തന്നെ ഓണാഘോഷത്തെ ആദ്യം വരവേല്‍ക്കുന്ന ആവേശത്തിലാണ് ബ്രിസ്റ്റോളിലുള്ള മലയാളികള്‍.

ഓഗസ്റ് 30നാണ് ഡആങഅ യുടെ ഓണാഘോഷം. വെസ്റ്ബറി ഓണ്‍ ട്രിയത്തിലെ ന്യൂമാന്‍ ഹാളിലാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍. ഉചയ്ക്കു നടക്കുന്ന ഓണ സദ്യയോടെയാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്. മാവേലിയെ വരവേല്‍ക്കലും പുലികളിയും വടംവലിയും ഒക്കെയായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് ടീച്ചര്‍ ജിഷ മധുവിന്റെ ശിക്ഷണത്തില്‍ പഠിക്കുന്ന ഡആങഅ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഒപ്പനയും വിവിധ നൃത്ത നൃത്ത്യങ്ങളും കലാപരിപാടികളും അരങ്ങേറും. ഓണാഘോഷപരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടികള്‍ നടത്തുന്ന സ്ഥലം: ഠവല ചലാംമി ഒമഹഹ, ഏൃമിഴല ഇീൌൃ ഞീമറ, ണലയ്യൌൃീിെേഠ്യൃാ, ആഞകടഠഛഘ ആട9 4ഉഞ.