കാന്റബറി മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റോബന്‍ വില്യംസുമായി മാര്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി
Tuesday, July 22, 2014 6:07 AM IST
കേംബ്രിഡ്ജ്: കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി. കാന്റബറി മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റോബന്‍ വില്യംസുമായി കൂടിക്കാഴ്ച നടത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സന്ദര്‍ശന വേളയിലാണ് മാര്‍ അറയ്ക്കല്‍, യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ മഗ്ഡല്‍ന കോളജ് തലവന്‍ കൂടിയായ ഡോ. റോബന്‍ വില്യംസുമായി ചര്‍ച്ച നടത്തിയത്.

യൂണിവേഴ്സിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിര