ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ് എട്ടു മുതല്‍
Tuesday, July 22, 2014 6:06 AM IST
ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ഓഗസ്റ് എട്ടു മുതല്‍ 10 വരെ തീയതികളില്‍ നടക്കും. എട്ടിന് (വെള്ളി) വൈകുന്നേരം 6.45 ന് മോണ്‍. ജോണ്‍ ഡേയില്‍ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികത്വം വഹിക്കും.

ഒമ്പതിന് (ശനി) വൈകുന്നേരം 6.30 ന് ദിവ്യബലി ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസ് വടക്കേക്കുറ്റ്, മോണ്‍. ജോണ്‍ ഡേയില്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദിക്ഷണത്തിന് തുടക്കമാകും. യുവജന സംഘടനകളും സണ്‍ഡേസ്കൂള്‍ വിദ്യാര്‍ഥികളും പ്രദക്ഷിണത്തില്‍ പ്രദക്ഷിണത്തില്‍ പങ്കുചേരും. പ്രദക്ഷിണം തിരികെ പളളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. തുടര്‍ന്ന് ഓഡിറ്റോറയത്തില്‍ കലാപരിപാടികള്‍ക്ക് തിരിതെളിയും.

തിരുനാള്‍ വിജയത്തിനായി ഫാ. തോമസ് തൈക്കൂട്ടത്തില്‍, ട്രസ്റി ജോസ് ആന്റണി, സെക്രട്ടറി ടോംസി ജിമ്മി, ട്രഷറര്‍ പയസ് തൈയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തിരുനാള്‍ദിവസം വിശ്വാസികള്‍ക്ക് അടിമ വയ്ക്കുന്നതിനും മുടി നേര്‍ച്ച എടുക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍