മാര്‍ അറയ്ക്കലിന് ടെറ്റ്ഫോര്‍ഡ് മേയറുടെ ഊഷ്മള സ്വീകരണം
Tuesday, July 22, 2014 6:03 AM IST
ടെറ്റ്ഫോര്‍ഡ്: ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ടെറ്റ്ഫോര്‍ഡില്‍ മാത്യു അറയ്ക്കല്‍ പിതാവിനും ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും ടെറ്റ്ഫോര്‍ഡ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്കുപുറമേ വിദ്യാഭ്യാസ. സാമൂഹ്യ,വ്യവസായിക വേദികളില്‍ ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ക്ക് അക്ഷീണം പ്രയഗ്നിക്കുന്ന ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് ടെറ്റ്ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസോസിയേഷന്‍, പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി ഒരുക്കിയത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ നടത്തപ്പെടുന്ന വിവിധ വികസന, സേവന മേഖലകളെ ഡോക്കുമെന്ററിയിലൂടെ വിശദമാക്കിയും തുടര്‍ന്നുനടന്ന ചര്‍ച്ചകളിലൂടെ മനസിലാക്കി കൊടുത്തും നടത്തിയ ഇരുവരുടെയും ശ്രമങ്ങള്‍ ഏവരെയും ആകൃഷ്ടരാക്കി. സാമൂഹ്യ,വിദ്യാഭ്യാസ മേഖലകളില്‍ ഏറെ സഹകരിച്ചു പോകുവാന്‍ ഉതകുന്ന ആശയ സമ്പന്നത കൂടിയാലോചനകളില്‍ നിഴലിക്കുന്നുണ്െടന്നും അവയെ കൂടുതല്‍ മനസിലാക്കുവാനും ചില പ്രോജക്ടുകള്‍ തയാറാക്കുന്നതിനും പഠിക്കുന്നതിനുമായി വിദഗ്ധ ടീമിനെ കാഞ്ഞിരപ്പള്ളിയിലേക്ക് അയയ്ക്കുമെന്ന് ടെറ്റ്ഫോര്‍ഡ് ടൌണ്‍ കൌണ്‍സിലിന്റെ മേയര്‍ സില്‍വിയ ആംസ്, ട്വിന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രഹാം സിജ്ലി, പാരീഷ് കൌണ്‍സിലര്‍ ജോണ്‍ വൈറ്റ് തുടങ്ങിയവര്‍ സംയുക്തമായി അറയ്ക്കല്‍ പിതാവിനെ അറിയിച്ചു.

ടെറ്റ്ഫോര്‍ഡിലെ സെന്റ്.മേരീസ് റോമന്‍ കത്തോലിക്ക് പാരീഷ് ഹാളിലാണ് സ്വീകരണവും ഡിന്നറും ഒരുക്കിയിരിക്കുന്നത്. ഈസ്റ് ആംഗ്ളിയായുടെ സീറോ മലബാര്‍ ചാപ്ളെയിനും കാത്തലിക്ക് ചാരിറ്റിയായ കാഫോഡിന്റെ പ്രമോട്ടറുമായ ടെട്ഫോര്‍ഡ് സെന്റ് മേരീസ് റോമന്‍ കത്തോലിക്ക് പാരീഷ് പ്രീസ്റ് റവ.ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ ആണ് മാര്‍ മാത്യു അറയ്ക്കലിന്റെയും വി.സി സെബാസ്റ്യന്റെയും യുകെ സന്ദര്‍ശനത്തിന്റെ കോഓര്‍ഡിനെറ്റര്‍.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഖ്യാതി നേടിയിട്ടുള്ള മഗ്ദലന കോളജ് തുടങ്ങി വിവിധ കേന്ദ്രങ്ങളുമായി നടത്തിയ മീറ്റിംഗുകളുടെ തുടര്‍ച്ചയായ വിജയത്തോടൊപ്പം ടെറ്റ്ഫോര്‍ഡില്‍ നടന്ന ഉന്നതതല കൂടിയാലോചനയുടെ തിളക്കവും നാടിനും നാട്ടുകാര്‍ക്കും സന്ദര്‍ശനത്തിനിടെ പ്രയോജനകരമാവുന്നതില്‍ ആഹ്ളാദം പങ്കിടുമ്പോഴും എല്ലാം ദൈവ നിയോഗവും അനുഗ്രഹവും മാത്രമാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

ഇന്ന് സ്റീവനേജിലും ഹര്‍ട്ട്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും നടത്തുന്ന ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം ബ്രിസ്റ്റോളിലെ സ്വീകരണ ചടങ്ങില്‍ ഇരുവരും പങ്കു ചേരും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ