കുര്യാക്കോസ് മോര്‍ തിയോഫിലോസ് ലോക സഭാ കൌണ്‍സില്‍ ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷനിലേയ്ക്ക്
Monday, July 21, 2014 7:03 AM IST
ജനീവ: മധ്യ യൂറോപ്പ് മഹായിടവക ബിഷപ് ഡോ. കുര്യാക്കോസ് മോര്‍ തിയോഫിലോസ് മെത്രാപോലീത്തായെ ലോക സഭാ കൌണ്‍സില്‍ ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷനിലേയ്ക്ക് തെരഞ്ഞെടുത്തു.

യാക്കോബായ സുറിയാനി സഭയുടെ ബിഷപ്പാണ് തിയോഫിലോസ് തിരുമേനി. മധ്യ യൂറോപ്പില്‍ യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ളയാളാണ് തിരുമേനി .

സഭയുടെ എക്യുമെനിക്കല്‍ ഓഫീസിന്റെ അധ്യക്ഷനായ തിരുമേനി, കത്തോലിക്കാ സുറിയാനി ഓര്‍ത്തഡോക്സ് ഡയലോഗ് കമ്മീഷന്റെ സഹ അധ്യക്ഷനും അന്താരാഷ്ട്ര ഓറിയന്റല്‍ കത്തോലിക്കാ ഡയലോഗ് കമ്മീഷന്‍ അംഗവും ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യയുടെ പ്രതിനിധിയും മാഴ്സിഡോണിയ കേന്ദ്രമായ വേള്‍ഡ് റിലീജിയസ് ഫോറത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍