മേരി കരോട്ടേല്‍ ഇറ്റലിയിലെ സവോണയില്‍ നിര്യാതയായി
Monday, July 21, 2014 6:55 AM IST
സവോണ(ഇറ്റലി): കേളകം കണ്ണൂര്‍ കണ്ടംചേരിയില്‍ മേരി കരോട്ടേല്‍ (49) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലെ സവോണയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് നാട്ടില്‍.

മക്കള്‍: മഞ്ജു (സിസിലി, ഇറ്റലി). മായ, മനു.

പരേത ജോലി സംബന്ധമായി ഇറ്റലിയില്‍ എത്തിയിട്ട് രണ്ടുമാസം തികയുന്നതേയുള്ളൂ. വലിയ പ്രതീക്ഷകളുമായി കേരളത്തിലെ വെറും സാധാരണ കുടുംബത്തില്‍ നിന്നും ജോലി തേടി ഇറ്റലിയില്‍ എത്തിയ മേരിയുടെ വേര്‍പാട് കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ത്തിരിക്കുകയാണ്.

മേരിയുടെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. സവോണ മലയാളി അസോസിയേഷന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. എന്നാല്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ചെലവുകള്‍ കൂടുതലായതിനാല്‍ അസോസിയേഷന്‍ സുമനസുകളുടെ സഹായം അഭ്യര്‍ഥിച്ചട്ടുണ്ട്. അതിനായി പ്രത്യേക അക്കൌണ്ടും തുറന്നിട്ടുണ്ട്. സാധിക്കുന്നവര്‍ ഈ കാര്യത്തില്‍ ഉദാരമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെജി മാത്യു