യൂറോ രാജ്യങ്ങളിലുള്ളവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ അവധിക്കാലം
Friday, July 18, 2014 7:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കറന്‍സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഈ സമ്മര്‍ അവധിക്കാലം ചിലവഴിക്കാം. ഉദാഹരണമായി റുമേനിയ, ഹംഗറി, പോളണ്ട്, പോര്‍ട്ടുഗല്‍, ടര്‍ക്കി, ഗ്രീസ്, സ്പെയിന്‍, സിപ്പണ്‍ എന്നീ രാജ്യങ്ങിലെ ഹോട്ടല്‍, റസ്ററന്റുകളിലെ ഇപ്പോഴത്തെ വിലനിലവാര താരതമ്യം ഈ റിപ്പോര്‍ട്ടിനോടൊപ്പം കാണാം. അതുപോലെ വസ്ത്രങ്ങളും, സമ്മാനദാന വസ്തുക്കളും ഈ രാജ്യങ്ങളില്‍ കുറഞ്ഞ വിലക്ക് ലഭിക്കും. ഇത് സാമ്പത്തിക സ്ഥിതി കുറഞ്ഞ ജര്‍മന്‍കാര്‍ക്കും പ്രവാസികള്‍ക്കും വളരെയേറെ അനുഗ്രഹപ്രദമാണ്..

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍