ജസ്റീസ് രാമചന്ദ്രന്‍നായര്‍ക്ക് ഡബ്ളിനില്‍ സ്വീകരണം 18-ന്
Thursday, July 17, 2014 4:24 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഹ്രസ്വസന്ദര്‍ശനത്തിന് എത്തിയ ജസ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് 16-ന് വൈകിട്ട് ആറിന് ലൂക്കനിലെ ബാലിയോവന്‍ കമ്യൂണിറ്റി ഹാളില്‍ മലയാളി സമൂഹം സ്വീകരണം നല്‍കും.

നിലവില്‍ ശമ്പള കമ്മീഷന്‍ ചെയര്‍മാനും, ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനുമായ ഇദ്ദേഹം കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസായിരുന്നു.

രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വഴിയോര പൊതുയോഗ നിരോധന വിധി പൊതുജനങ്ങള്‍ ഏറെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ മാലിന്യപ്രശ്നം, ബാങ്കുകളുടെ മനുഷ്യത്വരഹിതമായ നിലപാടുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധേയമായ വിധിയുണ്ടായി. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രമേ ഇന്‍ഷ്വറന്‍സിന് അര്‍ഹതയുള്ളൂ എന്ന വിധിയും ശ്രദ്ധേയമാണ്.

കോട്ടയം ജില്ലയിലെ മരങ്ങോലിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം 2001 മുതല്‍ ഹൈക്കോടതി ജഡ്ജിയാണ്. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്