യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ 'ഫാമിലി ഫണ്‍ഡേ' സംഘടിപ്പിച്ചു
Tuesday, July 15, 2014 6:56 AM IST
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ പ്രസിഡന്റ് ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി ഉദ്ഘാടനം ചെയ്തതോടെ 'ഫാമിലി ഫണ്‍ ഡേ' യ്ക്ക് തുടക്കമായി.

നോര്‍ത്ത് വെസ്റ് റീജിയണിലെ വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ അംഗങ്ങളുടെ ഒരു കുടുംബ കൂട്ടായ്മയാണ് ബോള്‍ട്ടനില്‍ അരങ്ങേറിയത്. വിവിധ ആള്‍ക്കാരുടെ ഒരു പരിചയപ്പെടലും മനസുകുളിര്‍ക്കെ ആസ്വദിക്കാനുമുള്ള കൊച്ചുകൊച്ചു കലാ വിരുന്നുകളും ഒത്തു ചേര്‍ന്ന ഒരു വേദിയായി 'ഫാമിലി ഫണ്‍ ഡേ' മാറിയെന്നതില്‍ എല്ലാവരോടും നന്ദി അറിയിച്ചു. കുട്ടികളുടെ സ്കിറ്റും പാട്ടും നൃത്തങ്ങളും ഫുട്ബോളിനെ സംബന്ധിച്ചുള്ള ചോദ്യമത്സരങ്ങളും സൌഹൃദ വടം വലിയും അവയവദാന ബോധവത്കരണവും ഫാമിലി ഫണ്‍ ഡേയുടെ മാറ്റ് വര്‍ധിപ്പിച്ചു. യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റില്‍ സബ് ജൂണിയര്‍ വ്യക്തിഗത ചാമ്പ്യനായ ജിമിലി ജോണിയെ ചടങ്ങില്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.

അവതാരകരായെത്തിയ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജോയി അഗസ്തിയും രശ്മി ഫിലിപ്പും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഭാഗിയുള്ളതാക്കി.ചിത്ര രചനയുടെയും പഞ്ചഗുസ്തിയുടെയും ജഡ്ജസ് ആയിരുന്ന ആര്‍ട്ടിസ്റ് മോനിച്ചനും തങ്കച്ചനും നാഷണല്‍ എക്സിക്യുട്ടീവ് അംഗം അലക്സ് വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണി കണിവേലില്‍, ട്രഷറര്‍ ഷാജി ഉതുപ്പ്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബെന്നി ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിനും പ്രത്യേകം നന്ദി അറിയിച്ചു.