ഹാംമില്‍ തോമാശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂലൈ 27 ന്
Monday, July 14, 2014 8:10 AM IST
ഹാം: ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ഈ വര്‍ഷത്തെ ഓര്‍മപെരുന്നാള്‍ ഹാംമിലെ ഇന്ത്യന്‍ നസ്രാണി അസോസിയേഷന്‍ ജൂലൈ 27 ന് (ഞായര്‍) വൈകുന്നേരം നാലിന് ആഘോഷിക്കുന്നു.

ഹാം നോര്‍ത്തിലെ കാള്‍ പ്ളാറ്റ്സ് ഒന്നിലെ ഹെര്‍സ് ജീസു പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് ഈ ഓര്‍മപെരുന്നാള്‍ ആഘോഷം.

ആഘോഷമായ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന് പള്ളിഹാളില്‍ നടത്തുന്ന സ്നേഹവിരുന്നിലും ഏവരുടെയും സാന്നിധ്യ സഹായ സഹകരണം ഇന്ത്യന്‍ നസ്രാണി അസോസിയേഷന്‍ സ്വാഗതം ചെയ്തു.

ഹെര്‍സ് ജീസു പള്ളിയുടെ വിലാസം: ഗമൃഹുഹമ്വ 1, 59065 ഒമാാ.

ഇന്ത്യന്‍ നസ്രാണി അസോസിയേഷനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വു://ശിറശമിിമ്വൃമിശ.രീാ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍