സന്ദര്‍ലാന്‍ഡില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 13ന്
Friday, July 11, 2014 7:59 AM IST
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദരപൂര്‍വം സെപ്റ്റംബര്‍ 13 ന് (ശനി) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.

കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിതത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം ക്ഷണിച്ചു.

അന്നേ ദിവസം സെന്റ് ഐദന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ ന്യൂ കാസില്‍ ആന്‍ഡ് ഹെക്സം രൂപത ബിഷപ് സീമസ് കണ്ണിംഗ്ഹാം മുഖ്യാതിഥിയും മറ്റുവിശിഷ്ട വ്യക്തികളും പങ്കെടുക്കും. വിവിധ കലാപരിപാടികളാല്‍ സമ്പന്നമാകുന്ന ഒരു സായാഹ്നം നോര്‍ത്ത് ഈസ്റ് മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.

സെപ്റ്റംബര്‍ നാലിന് (വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നൊവേനയില്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ജപമാലയും ഉണ്ടായിരിക്കും.

ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദേന്തിമാരും ഇടവകജനങ്ങളും തിരുനാള്‍ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.

പെരുന്നാള്‍ വേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ.

സമയം : സെപ്റ്റംബര്‍ 13 (ശനി) രാവിലെ 10ന് വി. കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണവും.

സാംസ്കാരിക സമ്മേളനം : സെന്റ് ഐഡന്‍സ് കാത്തലിക് സ്കൂള്‍, സന്ദര്‍ലാന്‍ഡ്. ടഞ2 7ഒഖ, 1.30ജങ

റിപ്പോര്‍ട്ട്: മാത്യു ജോസഫ്