എന്‍എംസി നഴ്സിംഗ് രജിസ്ട്രേഷന്‍ നടപടി വീണ്ടും പരിഷ്കരിച്ചു
Tuesday, July 8, 2014 6:54 AM IST
ന്യൂകാസില്‍: കേരളത്തില്‍നിന്നും നഴ്സിംഗ് ജോലിക്കായി യുകെയിലേക്കു കുടിയേറാന്‍ തയാറെടുക്കുന്നവര്‍ക്ക് വീണ്ടും എന്‍എംസി വക ഇരുട്ടടി. എന്‍എംസിയില്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നതാണ് പുതിയ തീരുമാനം.

പുതിയ നിയമമനുസരിച്ച് 18 വയസിനു മുകളില്‍ പ്രായമുള്ള അപേക്ഷകര്‍ നേരത്തെ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്തിരുന്ന സ്ഥലങ്ങളില്‍നിന്നൊക്കെ പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇപ്പോഴത്തെ നിയമമനുസരിച്ച് അവസാനം ജീവിച്ചിരുന്ന സ്ഥലത്ത് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയായിരുന്നു. കഴിഞ്ഞമാസമാണ് നഴ്സിംഗ് രജിസ്ട്രേഷന്‍ രംഗത്ത് നിരവധി പരിഷ്കാരങ്ങള്‍ എന്‍എംസി കൊണ്ടുവന്നത്. പുതിയ പരിഷ്കാരങ്ങള്‍ ഓഗസ്റു മുതലേ പ്രാബല്യത്തില്‍ വരുകയുള്ളൂവെങ്കിലും പോലീസ് ക്ളിയറന്‍സിലെ പുതിയ പരിഷ്കാരം ജൂലൈ എഴു മുതല്‍ നടപ്പിലായിക്കഴിഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലേയും ക്രിമിനല്‍ റിക്കോര്‍ഡ്സ് ബ്യൂറോ വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന കണ്െടത്തലാണ് ഈ പരിഷ്കരണ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് എന്‍എംസിയുടെ വിശദീകരണം. ആപ്ളിക്കേഷന്‍ പ്രോസസ് രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുക. പുതിയ അപേക്ഷ നല്‍കുന്നവരും പിന്‍നമ്പര്‍ ലഭിക്കുന്നതിനു മുമ്പുള്ള സെക്കന്‍ഡ് സ്റേജിലേക്ക് കടക്കുന്നവരും നിര്‍ബന്ധമായും പോലീസ് ക്ളിയറന്‍സ് ഹാജരാക്കണം. പിന്‍നമ്പര്‍ ലഭിച്ചവര്‍ക്ക് യുകെയിലെ നിയമങ്ങള്‍ മാത്രമായിരിക്കും ബാധകം. വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ജോലിയില്‍ കയറുന്നവരെയാണ് പുതിയ നിയമം ഏറെ ബാധിക്കുക.

പുതിയ പരിഷ്കരണത്തില്‍ കടുത്ത നിലപാടുകളാണ് എന്‍എംസി സ്വീകരിച്ചിരിക്കുന്നത്. ഇനി മുതല്‍ ഐഇഎല്‍ടിഎസിന് ജനറല്‍ പാസായാല്‍ മാത്രം പോരാ. ഓരോ വിഷയത്തിനും ഐഇഎല്‍ടിഎസ് 7 അക്കാഡമിക് നിര്‍ബന്ധണാണ്. അതുപോലെതന്നെ പുതുതായി കൊണ്ടുവരുന്ന കോംപിറ്റന്‍സി ടെസ്റ് രണ്ടു ഭാഗങ്ങളായാണ് നടത്തുന്നത്. കംപ്യൂട്ടര്‍ അടിസ്ഥാനമാക്കി മള്‍ട്ടിപ്പിള്‍ ചോയ്സ് ടെസ്റും ഒബ്ജക്ടീവ് ടൈപ്പ് ക്ളിനിക്കല്‍ ടെസ്റും. ക്ളിനിക്കല്‍ ടെസ്റില്‍ പ്രാക്ടിക്കലിനായിരിക്കും മുന്‍തൂക്കം. ഒന്നാമത്തെ ടെസ്റിന് വിവിധ രാജ്യങ്ങളില്‍ സൌകര്യമുണ്ടായിരിക്കും.

നിലവില്‍ യുകെയിലുള്ള നഴ്സുമാര്‍ക്ക് ഇവിടെ പരീക്ഷയെഴുതാം. പ്രാക്ടിക്കല്‍ ടെസ്റ് എല്ലാവര്‍ക്കും യുകെയില്‍ തന്നെയായിരിക്കും. ഒക്ടോബറിനു മുമ്പ് രണ്ടാംഘട്ടത്തിലെത്തുന്നവര്‍ക്ക് ഇപ്പോഴുള്ള രീതി തുടരാമെന്ന് എന്‍എംസി അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് അവര്‍ക്ക് ഡിസിഷന്‍ ലെറ്റര്‍ നല്‍കും. ലെറ്റര്‍ കൈപ്പറ്റുന്നവര്‍ക്ക് നിലവിലെ രീതിയോ കോംപിറ്റന്‍സി ടെസ്റോ തെരഞ്ഞെടുക്കാം.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍