ഓസ്ട്രിയയില്‍ ബുര്‍ക്ക നിരോധിക്കണം : ഫ്രീഡം പാര്‍ട്ടി
Monday, July 7, 2014 7:41 AM IST
വിയന്ന: സ്ത്രീകളെ സമൂഹത്തില്‍ രണ്ടാംതരം പൌരന്മാരായി കണക്കാക്കാനാവില്ലെന്നും അതുകൊണ്ട് ബുര്‍ക്ക ഉടനടി ഓസ്

ട്രിയയിലെമ്പാടും നിരോധിക്കണമെന്നും ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടി നേതാവ് സ്ട്രാഹേ ആവശ്യപ്പെട്ടു. വരുന്ന ബുധനാഴ്ച്ച ബുര്‍ക്ക നിരോധനം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമന്നും അറിയിച്ചു.

ഫ്രാന്‍സിലെ ബുര്‍ നിരോധനത്തിന് അനുകൂലമായി യൂറോപ്പില്‍ മനുഷ്യാവകാശക്കോടതി വിധി വച്ചതിന് പിന്നാലെയാണ് ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടി ബുര്‍ക്ക നിരോധനം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബുര്‍ക്ക ഉടനടി നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വനിത കാര്യ

മന്ത്രി ഗബ്രിയേലാ ഹൊസേക്ക് അഭിപ്രായപ്പെട്ടു. എന്നാല്‍ വരും ദിനങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ഇത് ഇടവരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍