ആര്‍.കെ.പുരം സെന്റ് തോമസ് ദേവാലയത്തില്‍ തോമാശ്ളീഹായുടെ തിരുനാളിന് കൊടിയേറി
Saturday, July 5, 2014 6:41 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍ ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി.

ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം 6.30ന് നടന്ന കൊടിയേറ്റു കര്‍മ്മത്തിന് (ജ്ൃീശിരശമഹ ീള ടീൌവേ അശെമി അശൈമിെേര്യ) ഫാ. എഡ്വേര്‍ഡ് മുടവശേരി കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ വികാരി ഫാ. പി.ജെ മാത്യു ഫാ. റോബിന്‍ എസ്ജെ എന്നിവര്‍ പങ്കെടുത്തു.

തിരുനാള്‍ ദിനമായ ആറിന് (ഞായര്‍) രാവിലെ ഒമ്പതിന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ മോണ്‍ സൂസെ സെബാസ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിക്കും. സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മണിമല, ഡല്‍ഹി ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍, ഫാ. റോബിന്‍ എസ്ജെ, ഫാ. വിജയ് കുളു, ഫാ. സുമന്‍ സൂര്യന്‍, ഫാ. യേശുരാജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

10.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫാ. റോബിന്‍ എസ്ജെ, ഫാ. വിജയ് കുളു, ബ്രദര്‍ അജീത് പാട്രിക് എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കും. പുതിയ സഹവികാരിമാരായി ചുമതല ഏറ്റെടുക്കുന്ന ഫാ. സുമന്‍ സുര്യന്‍, ഫാ. യേശുരാജ്, ഡീക്കന്‍ ജോസ് വട്ടക്കുഴി എന്നിവര്‍ക്ക് സ്വീകരണവും നല്‍കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്