ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം
Thursday, July 3, 2014 9:40 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫ്രീ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തി.

ഇതുവരെ ഫസ്റ് ക്ളാസ്-ബിസിനസ് ക്ളാസ് ലോഞ്ചുകളില യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍പോര്‍ട്ടിലെ രണ്ട് ടെര്‍മിനലുകളിലും 300 അക്സസ് പോയിന്റുകളിലൂടെ ജര്‍മന്‍ ടെലികോമിന്റെ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യമാണ് യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭിക്കുന്നത്. വിവിധ ടെസ്റുകള്‍ക്കുശേഷം നല്ല സ്പീഡ് ലഭിക്കുന്ന ഇന്റര്‍നെറ്റ് സൌകര്യമാണ് ഇവിടെ ലഭിക്കുന്നതെന്ന് എയര്‍പോര്‍ട്ട് കസ്റ്റമര്‍ സപ്പോര്‍ട്ട് സിഇഒ വിന്‍ഫ്രീഡ് ഹാര്‍ട്ട്മാന്‍ അറിയിച്ചു. യാതൊരു സമയ പരിധിയും ഇല്ലാതെ ആണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ഈ സൌകര്യം നല്‍കുന്നത്. ലോകത്തിലെ വളരെ ചുരുക്കം എയര്‍പോര്‍ട്ടുകളില്‍ മാത്രമാണ് ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം ലഭിക്കുന്നത്. ഇനി മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ട്രാന്‍സിറ്റ് ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍