വിയന്ന മെട്രോയില്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റില്ലാതെ യാത്രചെയ്യാം
Thursday, July 3, 2014 9:38 AM IST
വിയന്ന: ജൂലൈ ഒന്നു മുതല്‍ വിയന്ന മെട്രോ ടിക്കറ്റ് ചാര്‍ജ് ഒരുവശത്തേക്ക് 2.10 യൂറോയായിരുന്നത് ചൊവ്വാഴ്ച മുതല്‍ 2.20 യൂറോ ആയി വര്‍ധിപ്പിച്ചു. അതുപോലെ ഒരാഴ്ച ടിക്കറ്റ്, ഒരു മാസ ടിക്കറ്റ് എന്നിവയുടെ ചാര്‍ജു വര്‍ധിക്കും. 74 മണിക്കൂര്‍ ടിക്കറ്റിന്റെ വില 8.40 യൂറോയില്‍ നിന്നും 8.80 യൂറോ

യായും. ആഴ്ച്ച ടിക്കറ്റിനുള്ള ചാര്‍ജ് നിലവിലുള്ള 15.80 യൂറോയ്ക്കു പകരം 16.20 യുറോയായും വര്‍ധിപ്പിച്ചു. ഒരു മാസ ടിക്കറ്റിന് നിലവിലുള്ള 47 യൂറോയ്ക്കു പകരം 48.20 യൂറോ നല്‍കേണ്ടി വരും.

24 മണിക്കൂര്‍ ടിക്കറ്റിന് 7.10 എന്നത് 7.60 യൂറോയാകും. 48 മണിക്കൂര്‍ ടിക്കറ്റിന് 12.40 എന്നത് 13.30 യൂറോയും, എട്ടു ദിവസത്തെ ടിക്കറ്റിന് 35.80 എന്നത് 38.40 യൂറോയായും മൊബൈല്‍ സിംഗിള്‍ ടിക്കറ്റിന് 2.60 ന് പകരം 2.80 യൂറോയായും മൊബൈല്‍ ഡേ ടിക്കറ്റിന് 5.10 എന്നത് 5.50 യൂറോയായും വര്‍ധിച്ചു. വാര്‍ഷിക ടിക്കറ്റിന്റെ വില 365 യൂറോയും യുവജനങ്ങള്‍ക്കുള്ള ടിക്കറ്റിന്റെ വില 60 യൂറോയും നിലവിലുള്ളതു തുടരും.

പതിനഞ്ചുവയസുവരെയുള്ള കുട്ടികള്‍ക്ക് വേനല്‍ അവധിക്കാലത്ത് യാത്ര സൌജന്യമായിരിക്കും, ഇരുപത്തിനാലു വയസുവരെയുളള സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേ കിഴിവോടു കൂടിയ ടിക്കറ്റ് ലഭിക്കും. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് 29.50 യൂറോയുടെ പ്രത്യേക ടിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍