എംഎംസിഎ സ്പോര്‍ട്സ് ഡേ ജൂലൈ 12ന്
Tuesday, July 1, 2014 8:07 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്പോര്‍ട്സ് ഡേ ജൂലൈ 12ന് (ശനി) നടക്കും.

രാവിലെ 10 മുതല്‍ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും.

കുട്ടികളെയും മുതിര്‍ന്നവരെയും പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങള്‍ പുരോഗമിക്കുക. ഉച്ചകഴിഞ്ഞ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും.

എംഎംസിപിയുടെ ഈ വര്‍ഷത്തെ കായിക മാമാങ്കത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍