യൂറോപ്യന്‍ യൂണിയനില്‍ റോമിംഗ് നിരക്കുകള്‍ പരിധി പ്രാബല്യത്തില്‍
Tuesday, July 1, 2014 8:05 AM IST
കൊളോണ്‍: യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് ഈടാക്കാവുന്ന റോമിംഗ് നിരക്കുകളുടെ പരിധി പ്രാബല്യത്തിലായി. ഇനി യൂണിയനിലെവിടെയും യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ റോമിംഗ് സൌകര്യം ഉപയോഗിക്കാം.

പുതിയ ചട്ടം അനുസരിച്ച് രാജ്യാതിര്‍ത്തി കടന്നുള്ള ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് പരമാവധി 19 സെന്റ് മാത്രമായിരിക്കും റോമിംഗ് നിരക്ക് ഈടാക്കാന്‍ സാധിക്കുക. ഔട്ട്ഗോയിംഗ് മെസേജുകള്‍ക്ക് ആറ് സെന്റ് ആണ് പരിധി. ഒരു എംബി ഡാറ്റാ ഡൌണ്‍ലോഡ് ചെയ്യുന്നതിന് 20 സെന്റും.

ഈ പരിധികള്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രമാണ് ബാധകം. മുഴുവന്‍ യൂറോപ്പിനും ബാധകമല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍