സ്വിറ്റ്സര്‍ലന്‍ഡില്‍ സെപ്റ്റംബര്‍ ആറിന് ഓണാഘോഷം
Tuesday, July 1, 2014 3:44 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സംഘടനകളിലൊന്നായ കേളി ഓണം ഒരുക്കുന്നു. ഈ വര്‍ഷം തിരുവോണദിവസം തന്നെയാണ് കേളിയുടെ ഓണാഘോഷം. സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച സൂറിച്ചില്‍ ഉള്ള കുസ്നാഹ്റ്റ് ഹാളിലാണ് ഓണാഘോഷം നടക്കുക. കേളിയുടെ പതിനാറാമത് ഓണഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്.

ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണത്തിന് ഒത്തു ചേരുമെന്നത് അക്ഷരാര്‍ത്ഥത്തില്‍ സ്വിസ്സില്‍ ശരി വയ്ക്കുന്നതാണ് ഇവിടെ നടക്കുന്ന ഓണാഘോഷങ്ങള്‍. വിവധ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം മലയാളികള്‍ ഒത്തു കൂടുന്ന ഉത്സവമാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഓണാഘോഷം. രുചിഭേദങ്ങളുടെ രസക്കൂട്ടും നിറപ്പകിട്ടാര്‍ന്ന കലസഹായ്ഹ്നവും കൂടാതെ സമയനിഷ്ഠതയും കേളി ഓണത്തിന്റെ പ്രത്യേകതകളാണ്.

ബാബു കട്ടുപാലം (പ്രസിഡന്റ്), ജിനു കളങ്ങര (സെക്രെട്ടറി), കുരിയാക്കോസ് മണി കുറ്റിയില്‍ (ട്രഷറര്‍) ജോണ്‍ താമരശ്ശേരി (ആര്‍ട്സ് സെക്രെട്ടറി) കൂടാതെ ഓണ കമ്മിറ്റി കണ്‍വീനര്‍മാരായ പയസ് പലത്രകടവില്‍ , ജേക്കബ് മാളിയേക്കല്‍, ദീപ മേനോണ്‍, ജോയി പാലക്കുടിയില്‍ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍