സെന്‍ട്രല്‍ മാഞ്ചസ്ററില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന്
Monday, June 30, 2014 7:55 AM IST
മാഞ്ചസ്റര്‍ : ഭാരത അപ്പസ്തോലാന്‍ വിശുദ്ധ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് സെന്‍ട്രല്‍ മാഞ്ചസ്റര്‍ ഒരുങ്ങുന്നു.

സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തിരുനാളിന് സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാഥിതിയായിരിക്കും.

ജൂലൈ 12 ന് (ശനി) രാവിലെ 10 ന് തിരുനാള്‍ കൊടിയേറ്റ് നടക്കുന്നതോടുകൂടി രണ്ടു ദിവസത്തെ തിരുനാളിന് തുടക്കം കുറിക്കും.

13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് വാദ്യ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടക്കും.

ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം 6.30ന് ദുക്റാന തിരുനാര്‍ കുര്‍ബാനയും അതിനുശേഷം ഒമ്പത് ദിവസങ്ങളില വാര്‍ഡ് അടിസ്ഥാനത്തില്‍ തിരുനാളിന് ഒരുക്കമായുള്ള നൊവേനയും നടക്കും.

ദുക്റാന തിരുനാളിലെ കുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍