വിയന്ന മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധനവ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
Monday, June 30, 2014 3:46 AM IST
വിയന്ന: വിയന്ന മെട്രോ ടിക്കറ്റ് നിരക്ക് ഒന്നാം തിയതി മുതല്‍ വര്‍ധിക്കുന്നു. ഒരു വശത്തേയ്ക്ക് 2.10 യൂറോ ഉണ്ടായിരുന്നത് 2.20 യൂറോ ആയാണ് വര്‍ധിക്കുന്നത്. അതുപോലെ ഒരാഴ്ച ടിക്കറ്റ്, ഒരു മാസ ടിക്കറ്റ് എന്നിവയുടെ നിരക്കുകളിലും വര്‍ദ്ധനയുണ്ട്. 74 മണിക്കൂര്‍ ടിക്കറ്റിന്റെ വില 8.40 ല്‍ നിന്നും 8.80 യൂറോ ആയാണ് വര്‍ധിക്കുന്നത്. ആഴ്ച ടിക്കറ്റ് നിരക്ക് 15.80 ല്‍ നിന്നും 16.20 ആയി ഉയരും. ഒരു മാസത്തേയ്ക്കുള്ള ടിക്കറ്റിന് നിലവിലുള്ള 47 യൂറോയ്ക്ക് പകരം 48.20 യൂറോ നല്‍കേണ്ടി വരും. വാര്‍ഷിക ടിക്കറ്റിന്റെ വില 365 യൂറോയും യുവജനങ്ങള്‍ക്കുള്ള ടിക്കറ്റിന്റെ വില 60 യൂറോയും എന്ന നിലവിലുള്ള നിരക്കുകള്‍ തുടരും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍