ജര്‍മനി വേള്‍ഡ് ഫുട്ബോള്‍ ചാമ്പ്യനാകുമെന്ന് പ്രവചനം
Saturday, June 28, 2014 9:37 AM IST
ഫ്രാങ്ക്ഫര്‍ട്ട്: വേള്‍ഡ് ഫുട്ബോള്‍ മത്സരത്തില്‍ ജര്‍മനി വേള്‍ഡ് ചാമ്പ്യനാകുമെന്ന് ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ ഓഫ് ഫൈനാന്‍സ് പ്രഫസര്‍ ജാന്‍ വെസര്‍ പ്രവചനം നടത്തി.

ഇതുവരെ നടന്ന ഫുട്ബോള്‍ മത്സരങ്ങളെ വിലയിരുത്തി മാത്തമറ്റിക്കല്‍ ഫോര്‍മുല ഉപയോഗിച്ചുള്ള കണക്കുകൂട്ടലിലാണ് ഫ്രാങ്ക്ഫര്‍ട്ടിലെ പ്രഫസര്‍ ജാന്‍ വെസറിന്റെ ഈ പ്രവചനം. അര്‍ജന്റീനയും, ബ്രസീലും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കടന്ന് ഫൈനലില്‍ കയറുകയില്ലെന്നും ഫൈനല്‍ മത്സരം ജര്‍മനിയും ഹോളണ്ടും തമ്മിലായിരിക്കുമെന്നും ഇതില്‍ ജര്‍മനി വിജയിച്ച് വേള്‍ഡ് ഫുട്ബോള്‍ ചാമ്പ്യനാകും എന്നാണ് പ്രഫ. ജാന്‍ വെസര്‍ പറയുന്നത്.

ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ ഓഫ് ഫൈനാന്‍സ് പ്രഫ. ജാന്‍ വെസര്‍ മാത്തമറ്റിക്കല്‍ ഫോര്‍മുല ഉപയോഗിച്ച് കണക്കു കൂട്ടി നടത്തിയിട്ടുള്ള പ്രവചനങ്ങളില്‍ 99 ശതമാനവും കൃത്യമായി സംഭവിച്ചിട്ടുണ്െടന്ന് ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ ഓഫ് ഫൈനാന്‍സ് പ്രിന്‍സിപ്പല്‍ ഡോ. ഊഡോ സ്റ്റെഫന്‍സ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍