ബ്രിസ്റോള്‍ മലയാളികളുടെ മാതൃക അനുകരണീയം: ജോബ് മൈക്കിള്‍
Saturday, June 28, 2014 9:31 AM IST
ബ്രിസ്റോള്‍: മലയാള ഭാഷയും സംസ്കാരവും പുതിയ തലമുറയ്ക്കും പരിചിതമാക്കാനായി മലയാള സംഘടനകളും വ്യക്തികളും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറിയും കെഎസ്എഫ്ഇ വൈസ് ചെയര്‍മാനുമായ ജോബ് മൈക്കിള്‍.

യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിസ്റോളില്‍ എത്തിയ അദ്ദേഹത്തിനു നല്‍കിയ സ്വീകരണത്തിനുശേഷം മലയാള സംഘടനയായ ബ്രിസ്ക നടത്തുന്ന മലയാളം ക്ളാസുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

മലയാളം പഠിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന അധ്യാപകരും വിദേശ മണ്ണിലെ മലയാള ഭാഷയുടെ അംബാസഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ കെഎസ് സി-എം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് പ്രസിഡന്റുമായ മാനുവല്‍ മാത്യു, കേരള യൂത്ത് ഫ്രന്റ് മുന്‍ വൈസ് പ്രസിഡന്റ് പി.കെ രാജുമോന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പ്രസാദ് ജോണ്‍, കെഎസ് യു മുന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയും യുബിഎംഎ പ്രസിഡന്റുമായ ജഗി ജോസഫ്, ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് ഭാരവാഹികള്‍, ബ്രിസ്ക പ്രസിഡന്റ് ഷെല്‍വി വര്‍ക്കി, മുന്‍ പ്രസിഡന്റുമാരായ ജോമോന്‍ സെബാസ്റ്യന്‍, ജോജിമോന്‍ കുര്യാക്കോസ്, സ്നേഹ അയല്‍ക്കൂട്ടം പ്രസിഡന്റ് ജെയിംസ് ഫിലിപ്പ്, സാജന്‍ സെബാസ്റ്യന്‍ പുള്ളോലില്‍, ജോസ് തോമസ് മാറാമറ്റം, ബാബു അളിയത്ത് ഇരിങ്ങാലക്കുട, ബിജു ജോര്‍ജ് ചുനയംമാക്കല്‍, സജി ചാക്കോ കൊച്ചുപറമ്പില്‍, അഡ്വ. സിബി ആര്യന്‍കാലായില്‍, ജെയിംസ് ജേക്കബ് പറയരുപറമ്പില്‍, തോമസ് മാത്യു ഉല്ലല, സി.എം മത്തായി, വിന്‍സെന്റ് തോമസ്, സെബാസ്റ്യന്‍ ലോനപ്പന്‍, സജി മാത്യു, കല്ലൂപ്പാറ, റോണി ഏബ്രഹാം, ഷാജി സെബാസ്റ്യന്‍, ശാന്തി സെബാസ്റ്യന്‍, ബിന്‍സി മനോജ്, സുനി, ഷീബ, സിന്ധുമോള്‍ അഗസ്റിന്‍, ജസി സജി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത കലാകാരന്‍ റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ മനോജ് മാത്യു, സുമേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ജോബ് മൈക്കിളിനെ സ്വാഗതം ചെയ്തു. ക്ളിഫ്ടണ്‍ രൂപത സീറോ മലബാര്‍ രൂപത ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാടിനെ ജോബ് മൈക്കിള്‍ സന്ദര്‍ശിച്ചു.