ജോബ് മൈക്കിളിന് കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി
Thursday, June 26, 2014 8:17 AM IST
കേംബ്രിഡ്ജ്: കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രെെസസ് (കെഎസ്എഫ്ഇ)വൈസ് ചെയര്‍മാനും പ്രമുഖ വാഗ്മിയും ആയ ജോബ് മൈക്കിളിന് കേംബ്രിഡ്ജില്‍ ഊഷ്മള സ്വീകരണം നല്‍കി.

കേംബ്രിഡ്ജില്‍ കേരള കോണ്‍ഗ്രസ് യുണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അഡ്വ.ജോസഫ് ചാക്കോ, ജോയി വള്ളവന്‍കോട്, സിബിച്ചന്‍ ആന്റണി തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം വഹിച്ചു.

രാജ്യത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചക്കും ഏറ്റവും സുപ്രധാന ഘടകമായ പ്രവാസികല്‍, വിദേശങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അവരുടെ ധാര്‍മിക അവകാശങ്ങളും ആവശ്യങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കുമെന്നും അതിന്റെ ഫലസമാപ്തി കാണുന്നതുവരെ പ്രവാസികള്‍ക്കൊപ്പം അക്ഷീണം ശ്രമം തുടരുമെന്നും ജോബ് പറഞ്ഞു.

പ്രവാസികള്‍ക്ക് ഉപകരിക്കുന്ന വിവിധ സംരംഭങ്ങള്‍ ഗടഎഋ ഉടന്‍ തുടങ്ങുമെന്നും പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരവും ലളിതവും ഏറെ വിശ്വസ്തവുമായ പല ചിട്ടികളും കാല താമസം കൂടാതെ ആരംഭിക്കുന്നതാണെന്നും ജോബ് അറിയിച്ചു.

നാട്ടില്‍ നിന്നകന്നു കഴിയുമ്പോഴും രാജ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുകയും നാട്ടിന്റെ വികാരങ്ങള്‍ തങ്ങളുടെ സ്പന്ദനങ്ങളില്‍ നിഴലിക്കുകയും ചെയ്യുന്ന പ്രവാസികളുടെ സ്നേഹത്തിന്റെ മുമ്പില്‍ നമ്ര ശിരസ്കനാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകര്‍ സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ