ഷെഫീല്‍ഡ് തിരുനാള്‍ ജൂണ്‍ 29ന്
Thursday, June 26, 2014 8:15 AM IST
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് പാട്രിക്സ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ന് (ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന കൊടിയേറ്റിനെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും തിരുനാള്‍ കുര്‍ബാനയും നടക്കും. യുകെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണത്തെയും തുടര്‍ന്നാണ് അത്യാവേശ പൂര്‍വമായ കലാസന്ധ്യക്ക് തുടക്കമാവുക.

ക്ളാസിക്കല്‍, ഡിവോഷണല്‍ ഡാന്‍സുകള്‍, മാര്‍ഗംകളി, മൂകാഭിനയം, നാടകം തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ അരങ്ങേറും. മുതിര്‍ന്നവര്‍ അണിനിരക്കുന്ന ഹെല്‍ ആന്‍ഡ് ഹെവന്‍ എന്ന നാടകത്തോടെ പരിപാടികള്‍ സമാപിക്കും. കലാപരിപാടികുടെ വിജയത്തിനായി ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് പ്രതിഭകള്‍ വേദിയില്‍ എത്തുക. ഏവര്‍ക്കും മികച്ചൊരു കലാവിരുന്ന് ഒരുക്കുവാന്‍ ഭാരവാഹികള്‍ അക്ഷീണ പരിശ്രമത്തിലാണ്. തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍