യൂറോപ്യന്‍ യൂണിയന്‍ അംഗത്വം: അല്‍ബേനിയയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം
Thursday, June 26, 2014 8:05 AM IST
കൊളോണ്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായുള്ള കാന്‍ഡിഡേറ്റ് രാജ്യമായി അല്‍ബേനിയയെ അംഗീകരിച്ചു. എന്നാല്‍, അംഗത്വം ലഭിക്കാന്‍ കടമ്പകള്‍ ഇനിയുമേറെ കടക്കണം.

അഴിമതിയും സംഘടിത കുറ്റകൃത്യങ്ങളും തുടച്ചുനീക്കുക എന്നതാണ് യൂണിയന്‍ അല്‍ബേനിയയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന പ്രധാന ഉപാധികള്‍. ഇതുവരെ നടത്തിയ പരിഷ്കാരങ്ങളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം അനുവദിച്ചിരിക്കുന്നത്.

സെപ്റ്റംബറിലെ ഭരണമാറ്റത്തെത്തുടര്‍ന്നാണ് അല്‍ബേനിയയില്‍ വ്യക്തമായ ഭരണ പരിഷ്കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കുമെന്നാണ് കരുതുന്നത്. അതിനുമുമ്പ് ടര്‍ക്കിയുടെ അംഗത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍