ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധം: ഹരിത ട്രൈബ്യൂണല്‍
Tuesday, May 20, 2014 10:04 AM IST
ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി തേടാതെ ക്വാറികള്‍ക്ക് എങ്ങനെ അനുമതി നല്‍കാനാവുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. ക്വാറികള്‍ക്കുള്ള ലൈസന്‍സ് നേടുന്നതിനും നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും പാരിസ്ഥിതിക അനുമതി തേടേണ്ടതുണ്േടായെന്ന കാര്യത്തില്‍ വിശദമായ സത്യവാംഗ്മൂലം നല്‍കാനും ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോടും കേരള സര്‍ക്കാരിനോടും നിര്‍ദേശിച്ചു. നിലവിലെ ക്വാറികള്‍ക്കു പ്രവര്‍ത്തനം തുടരാന്‍ പരിസ്ഥിതി അനുമതി ആവശ്യമുണ്േടായെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളം പാരിസ്ഥിതിക അനുമതി തേടാതെ പരിസ്ഥിതി ലോല മേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്െടന്ന ഗോവ ഫൌണ്േടഷന്റെ വാദത്തെത്തുടര്‍ന്നാണു ജസ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലിന്റെ ഈ നടപടി. എന്നാല്‍, കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും പുതിയ ലൈസന്‍സ് ലഭ്യമാക്കുന്നതിനും ക്വോറികള്‍ക്ക് പാരിസ്ഥിതിക അനുമതി തേടണമെന്നു പറയുന്നില്ലെന്നു കേരളം വാദിച്ചു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചത്.

ഇന്നലെ വാദം തുടങ്ങിയപ്പോള്‍ തന്നെ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവാ ഫൌണ്േടഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നു കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലും സ്റാന്‍ഡിംഗ് കോണ്‍സല്‍ ജോജി സ്കറിയയും വാദിച്ചു. കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണെന്നും കരട് വിജ്ഞാപനം വരെ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന അപേക്ഷയ്ക്കു പ്രസക്തിയില്ലെന്നുമുള്ള നിലപാട് കേരളം ആവര്‍ത്തിച്ചു.

അന്തിമ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതല്ലെ ഗോവാ ഫൌണ്േടഷനു നല്ലതെന്ന പരാമര്‍ശം കോടതി നടത്തുകയും ചെയ്തു. എന്നാല്‍, ഗോവ ഫൌണ്േടഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ് പഞ്ച്വാനി ഇതിനെ എതിര്‍ത്തു. ഗാഡ്ഗില്‍ സമിതി പരിസ്ഥിതി ലോലമാണെന്നു പറഞ്ഞ നിരവധി പ്രദേശങ്ങളെ കസ്തൂരി രംഗന്‍ സമിതി ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ എങ്ങനെ സംരക്ഷിക്കും എന്നതില്‍ വ്യക്തതയില്ല. സംരക്ഷണത്തിനായി ഹരിത ട്രൈബ്യൂണല്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനാല്‍ അന്തിമ വിജ്ഞാപനത്തെ എതിര്‍ക്കുന്നതു കൊണ്ടുമാത്രം അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കേസിനെ ഗോവാ ഫൌണ്േടഷന്‍ വലിച്ചു നീട്ടുകയാണ് എന്ന ആരോപണവും കേരളം ഉന്നയിച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ ഏഴിനു പരിഗണിക്കാമെന്നു പ്രിന്‍സിപ്പല്‍ ബെഞ്ച് വ്യക്തമാക്കി. മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്സ് അസോസിയേഷന് വേണ്ടി ബിജു പി. രാമന്‍, സ്പൈസസ് ഗ്രോവേഴ്സ് അസോസിയേഷനും ഫാ. സെബാസ്റ്യന്‍ കൊച്ചുപുരക്കലിനും വേണ്ടി അഡ്വ. ജോയ്സ് ജോര്‍ജ്, ബോബി അഗസ്റിന്‍, മലബാര്‍ മേഖല ക്വോറി ഓണേഴ്സ് അസോസിയേഷനു വേണ്ടി ബാബു ജോസഫ് കുറുവത്താഴം എന്നിവര്‍ ഹാജരായി.