ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സഭയ്ക്ക് പുതിയ ഭാരവാഹികള്‍
Wednesday, May 14, 2014 8:27 AM IST
ന്യൂഡല്‍ഹി: ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സഭയുടെ വടക്കേ ഇന്ത്യയിലെ പ്രൊവിന്‍സായ ക്രിസ്തുജ്യോതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഉത്തര്‍പ്രദേശിലെ ദാസ്ന മസൂറിയില്‍ നടന്ന പ്രൊവിഷ്യല്‍ ചാപ്റ്ററില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളായി ഫാ. പി.എ ജോസഫ് പൊന്നുംപുരയിടം കൊഴുവനാല്‍ പാലാ (പുതിയ പ്രൊവിന്‍ഷ്യാള്‍), ഫാ.മൈക്കള്‍ ഫെര്‍ണാണ്ടസ്, (ജനറല്‍ കൌണ്‍സിലര്‍) എന്നിവരേയും കൌണ്‍സിലര്‍മാരായി ഫാ.മാത്യൂ ജോസഫ്, ഫാ.ബിനോയി ജോസഫ്, ഫാ.ബൈജു ചാലയ്ക്കല്‍, ഫാ.ജോജോ കുര്യന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജമ്മു-കാശ്മീര്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കപ്പൂച്ചിന്‍ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സ്, വിദ്യാഭ്യാസം, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലനം, സാക്ഷരത ക്ളാസുകള്‍, സാമൂഹ്യ സേവനം, പുസ്തക പ്രസാധനം, അച്ചടിശാല എന്നീ മേഘലകളില്‍ കപ്പൂച്ചിന്‍ സഭ ഉത്തരേന്ത്യയില്‍ നേതൃത്വം നല്‍കുന്നു.