തോമസ് കളപ്പുരയ്ക്കല്‍ അച്ചന് ലങ്കാസ്റര്‍ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയയപ്പ് നല്‍കുന്നു
Thursday, April 17, 2014 3:55 AM IST
വാക്കിങ്ങ്ടന്‍: ലങ്കാസ്റര്‍ രൂപതയില്‍ ആദ്ധ്യാല്‍മ്മിക, അജപാലന,ജ്യുഡീഷ്വറി സേവനങ്ങള്‍ക്ക് ശേഷം യുകെയില്‍ നിന്നും തിരിച്ചു പോകുന്ന താമരശ്ശേരി രൂപതാ വൈദികനും, ലങ്കാസ്റര്‍ രൂപതയില്‍ സീറോ മലബാര്‍ ചാപ്ളിനും, വര്‍ക്കിങ്റ്റന്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ അസ്സി.പാരീഷ് പ്രീസ്റും, ലങ്കാസ്റര്‍ രൂപതയില്‍ ജ്യുഡീഷ്വറി വികാരിയും ആയി സേവനം ചെയ്തു വരുന്ന ഫാ.തോമസ് കളപ്പുരക്കല്‍ അച്ചനു ലങ്കാസ്റര്‍ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഹൃദ്ധ്യമായ യാത്രയയപ്പുകള്‍ നല്‍കുന്നു.

ലങ്കാസ്റര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മൈക്കില്‍ കാംബെല്‍ രൂപതയുടെ മൊത്തത്തിലുള്ള നന്ദിയും,ഭാവി വിജയാശംശകളും നേര്‍ന്നു. തദവസരത്തില്‍ രൂപതയിലെ വിവിധ വൈദികരും, അഡമിനിസ്റ്റ്രെട്ടീവ് സ്റാഫും സന്നിഹിതരായിരുന്നു.ലങ്കാസ്റര്‍ രൂപതയിലെ മഹത്തായ സേവനങ്ങളെ പ്രശംശിച്ച പിതാവ് വീണ്ടും വരുവാന്‍ ഇടവരട്ടെയെന്നും ആശംശിച്ചു.

അച്ചന്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന വര്‍ക്കിങ്റ്റന്‍ ഇടവകയുടെ യാത്രയയപ്പ് പാരീഷ് വികാരിയുടെ നേതൃത്വത്തില്‍, ഇടവകാംഗങ്ങളും മറ്റും ചേര്‍ന്ന് ഈസ്റര്‍ കുര്‍ബ്ബാനയില്‍ ഏപ്രില്‍ 20 നു നല്കും.

ജ്യുഡീഷ്വറി വികാരിയായി സേവനം ചെയ്യുന്ന ലങ്കാസ്റര്‍ കുടുംബ കോടതിയില്‍ വെച്ച് അത്യുജ്ജ്വല യാത്രയയപ്പാണ് തോമസ് അച്ചനു നല്‍കിയത്.

നേരത്തെ സേവനം ചെയ്തിരുന്ന പ്രസ്റനില്‍, ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 27 നു വൈകുന്നേരം 5:00 നു ആചരിക്കുന്ന പുതു ഞായര്‍ ശുശ്രുഷക്ക് ശേഷം തോമസ് അച്ചനു യാത്രാ മംഗളങ്ങള്‍ നേരും.

കുറേക്കാലം അജപാലന ശുശ്രുഷ നടത്തിയ ബ്ളാക്ക്പൂളിലെ സെന്റ് കെന്റിഗന്‍സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ 29 നു വൈകുന്നേരം 7:00 മണിക്ക് വിടവാങ്ങല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ട് ഹൃദ്ധ്യമായ യാത്രയയപ്പാണ് ഒരുക്കിയിരിക്കുന്നത്.

ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ളിന്‍ ഫാ.മാത്യു ചൂരപൊയികയില്‍ യാത്രയായപ്പിനു നേതൃത്വം നല്‍കുന്നത്. തോമസ് അച്ചന് ആശംശകള്‍ അര്‍പ്പിക്കുവാന്‍ കിഡ്നി ഫൌെണ്േടഷന്‍ ചെയര്‍മാനും, ആത്മീയ വചന പ്രഘോഷകനുമായ ഫാ. ഡേവിഡ് ചിറമേല്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കും.

താമരശ്ശേരി രൂപതയിലെ കല്ലാനോട്,സെന്റ്. മേരീസ് ഇടവക അംഗമാണ് ഫാ. കളപ്പുരക്കല്‍. താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവിന്റെ നിര്‍ദ്ദേശം അനുസരിച്ച് പിന്നീടുള്ള സേവനം അഭംഗുരം തുടരുന്നതാണെന്ന് അച്ചന്‍ പറഞ്ഞു.

യു കെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറയടിയില്‍, സീറോ മലബാര്‍ വൈദികര്‍, അത്മായ സമൂഹം, താമരശ്ശേരി രൂപതാ പ്രവാസി കൂട്ടായ്മ്മക്ക് വേണ്ടി ഫാ.ജിമ്മി പുളിക്കക്കുന്നേല്‍, ഫാ. മാത്യു ചൂരപൊയികയില്‍, അപ്പച്ചന്‍ കണ്ണഞ്ചിറ, സ്റാന്‍ലി,ജോജു,ബിനുമോന്‍, ജോബി,ഏലിയാസ്, സെബാസ്റ്യന്‍ തുടങ്ങിയവരും, സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിനുവേണ്ടി ബെന്നി വര്‍ക്കി പെരിയപ്പുറം, സോബിന്‍ ജോണ് ,ടോം സാബു, മാത്യു ജോര്ജ്ജ് തുടങ്ങി നാനാ തലത്തില്‍ നിന്നും തോമസ് കളപ്പുരയ്ക്കല്‍ അച്ചനു ശുഭ യാത്ര നേരുകയും, മുന്നോട്ടുള്ള ആദ്ധ്യാല്‍മ്മിക പാതയില്‍ എല്ലാവിധ ദൈവാനുഗ്രഹങ്ങളും, വിജയവും പ്രാര്‍ത്ഥനകളും നേര്‍ന്നു. ഏപ്രില്‍ 30 നു തോമസ് അച്ചന്‍ ഇന്ത്യക്ക് യാത്ര തിരിക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ