ഹേവാര്‍ഡ്സ് ഹീത്തിലും ടോള്‍വര്‍ത്തിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Wednesday, April 16, 2014 8:52 AM IST
ലണ്ടന്‍: ഹേവാര്‍ഡ്സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. സിറിള്‍ ഇടമന മുഖ്യകാര്‍മികത്വം വഹിക്കും. പെസഹ വ്യാഴാഴ്ച രാവിലെ 9.15ന് കാല്‍കഴുകല്‍ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകള്‍ വൈകുന്നേരം ആറിന് ആരംഭിക്കും.

ഉയിര്‍പ്പിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ ശനി രാത്രി 11.30ന് ആരംഭിക്കും.

ടോള്‍വര്‍ത്ത്: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ടോള്‍വര്‍ത്ത് ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ പെസഹ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ വൈകുന്നേരം നാലിന് ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ബിജു കൊറ്റനല്ലൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്