ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ തപസ് ധ്യാനം മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍
Wednesday, April 16, 2014 8:49 AM IST
സന്ദര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും സ്വര്‍ഗീയ പിതാവിനോടുളള വിശ്വാസം പ്രഖ്യപിക്കുവനുമായി കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ധ്യാനം ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ (ചൊവ്വ, ബുധന്‍, വ്യാഴം) നടത്തുന്നു. പ്രവാസജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്തിച്ചു.

ആറിന് (ചൊവ്വാ) രാവിലെ 9.30 നു തുടങ്ങുന്ന ധ്യാനം വ്യാഴം വൈകുന്നേരം നാലിന് അവസാനിക്കുന്നു. എവണ്‍ മോട്ടോര്‍ വെയില്‍ നോര്‍ത്തില്‍ നിന്നും സൌത്തില്‍ നിന്നും വരുന്നവര്‍ക്ക് ഡാര്‍ലിംഗ്ടണില്‍ നിന്നും രണ്ടു മൈല്‍ ദൂരത്തിലാണ് ധ്യാന വേദി.

ധ്യാനവേദിയുടെ വിലാസം: ഇമൃാലഹ ഉശ്ശില ഞലൃേലമ ഇലിലൃേ, ചൌിില്യൃ ഘമില, ഉമൃഹശിഴീി. ഉഘ3 9ജച.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജി തോട്ടത്തില്‍: 07852582217, മാത്യു ജോണ്‍: 07912344516

റിപ്പോര്‍ട്ട്: മാത്യു ജോസഫ്